congress-office-kerala

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് സംഘടനാതലത്തിൽ സമഗ്ര അഴിച്ചുപണിക്ക് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ധാരണ. കെ.പി.സി.സിയുടെ ജംബോകമ്മിറ്റികൾ പിരിച്ചുവിട്ട് കാര്യക്ഷമമായ കമ്മിറ്റികളുണ്ടാവണമെന്ന് യോഗത്തിലെല്ലാവരും ആവശ്യപ്പെട്ടു.18, 19 തീയതികളിൽ ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ രാഷ്ട്രീയകാര്യസമിതി വീണ്ടും ചേർന്ന് ഇതിലടക്കം തീരുമാനമെടുക്കും. സംഘടനാസംവിധാനം ശരിയായ നിലയിൽ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്ന വിമർശനമാണ് പലരുമുയർത്തിയത്. തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി ജയിച്ച എം.എൽ.എമാർ, തോറ്റവർ, മണ്ഡലചുമതലയുണ്ടായിരുന്ന ജനറൽസെക്രട്ടറിമാർ, ഡി.സി.സി പ്രസിഡന്റുമാർ എന്നിവരോട് റിപ്പോർട്ട് തേടും. മാദ്ധ്യമങ്ങളിലൂടെ പാർട്ടിക്കും നേതാക്കൾക്കും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കർശനനടപടിയെടുക്കും.

 നേതൃമാറ്റം വേണം

പാർട്ടിയിലും നിയമസഭാകക്ഷിയിലും നേതൃമാറ്റം അനിവാര്യമെന്ന ആവശ്യം യോഗത്തിലുയർന്നു. പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചുപണി കെ. സുധാകരൻ ആവശ്യപ്പെട്ടു.കെ.പി.സി.സി പ്രസിഡന്റ് മാറിയാൽ പ്രതിപക്ഷനേതാവും മാറണമെന്ന് മുതിർന്ന നേതാവ് പി.ജെ. കുര്യൻ തുറന്നടിച്ചു. കൊവിഡ്, പ്രളയ കാലങ്ങളിൽ പ്രതിപക്ഷനേതാവ് സർക്കാരിനെതിരെയെടുത്ത നിലപാടുകൾ ശരിയായിരുന്നോയെന്ന് പരിശോധിക്കണം. ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റാൻ ജംബോകമ്മിറ്റികളുണ്ടാക്കി പാർട്ടിയെ തകർത്തു. യൂത്ത്കോൺഗ്രസ്, കെ.എസ്.യു പുന:സംഘടന വേണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.

 ആർ.എസ്.എസിനെതിരെ ജാഗ്രത വേണം

നമ്മുടെ പല നേതാക്കളെയും ആർ.എസ്.എസ് നോട്ടമിടുമ്പോൾ ജാഗ്രത വേണമെന്നും ആർ.എസ്.എസിനെ വളരാനനുവദിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് വലിയതോതിൽ ഇടതിലേക്ക് പോയി. കഴിഞ്ഞ മണ്ഡല പുനർവിഭജനശേഷം അറുപതിടത്തെങ്കിലും കൃത്യമായ ഇടതുമേൽക്കൈയാണ്. അതിനെ മറികടന്ന് വേണം മുന്നേറാൻ. ദയനീയ തോൽവിയേറ്റ് നിൽക്കുമ്പോൾ പരസ്പരം പഴിചാരി പൊതുജനത്തിന് ചിരിക്കാൻ വക നൽകുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

 തി​ര​ഞ്ഞെ​ടു​പ്പ് ​പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​തം: സോ​ണിയ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​മ​ട​ക്കം​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​പാ​ർ​ട്ടി​ക്കേ​റ്റ​ ​ക​ന​ത്ത​ ​തി​രി​ച്ച​ടി​ ​അ​പ്ര​തീ​ക്ഷി​ത​വും​ ​നി​രാ​ശാ​ജ​ന​ക​വു​മാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യാ​ ​ഗാ​ന്ധി​ ​പ​റ​ഞ്ഞു.​ ​തോ​ൽ​വി​ ​വി​ല​യി​രു​ത്താ​ൻ​ ​ഉ​ട​ൻ​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​വി​ളി​ച്ചു​ ​ചേ​ർ​ക്കു​മെ​ന്നും​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​വ​ഴി​ ​ന​ട​ത്തി​യ​ ​കോ​ൺ​ഗ്ര​സ് ​പാ​ർ​ല​മെ​ന്റി​ ​പാ​ർ​ട്ടി​ ​യോ​ഗ​ത്തി​ൽ​ ​സോ​ണി​യ​ ​പ​റ​ഞ്ഞു.
സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​പാ​ർ​ട്ടി​ക്കേ​റ്റ​ ​തോ​ൽ​വി​ ​അ​പ്ര​തീ​ക്ഷി​ത​വും​ ​നി​രാ​ശ​ജ​ന​ക​വു​മാ​ണ്.​ ​എ​ല്ലാ​വ​രും​ ​ഒ​ന്നി​ച്ചി​രു​ന്ന് ​തി​രി​ച്ച​ടി​യി​ൽ​ ​നി​ന്ന് ​പാ​ഠം​ ​ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും​ ​സോ​ണി​യ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ ​തി​രി​ച്ച​ടി​ ​സം​ബ​ന്ധി​ച്ച് ​ഹൈ​ക്ക​മാ​ൻ​ഡി​ന്റെആ​ദ്യ​ ​പ്ര​തി​ക​ര​ണ​മാ​ണ് ​യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്.​ ​ഭ​ര​ണം​ ​പി​ടി​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ക്ക് ​മു​ന്നി​ൽ​ ​ത​റ​ ​പ​റ്റി​യ​തും,​ ​പു​തു​ച്ചേ​രി​യി​ൽ​ ​ഭ​ര​ണം​ ​നി​ല​നി​റു​ത്താ​ൻ​ ​ക​ഴി​യാ​ത്ത​തും​ ,​പ​ശ്ചി​മ​ ​ബം​ഗാ​ളി​ൽ​ ​ഇ​ട​തു​മാ​യി​ ​സം​ഖ്യം​ ​ചേ​ർ​ന്നി​ട്ടും​ ​ഒ​രു​ ​സീ​റ്റും​ ​കി​ട്ടാ​ത്തും​ ​യോ​ഗ​ത്തി​ൽ​ ​ച​ർ​ച്ച​യാ​യി.
മ​മ​താ​ ​ബാ​ന​ർ​ജി​യെ​യും ,​ ​എം.​കെ.​ ​സ്റ്റാ​ലി​നെ​യും​ ​ഇ​ട​തു​ ​പാ​ർ​ട്ടി​ക​ളെ​യും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ജ​യ​ത്തി​ൽ​ ​സോ​ണി​യ​ ​അ​ഭി​ന​ന്ദി​ച്ചു.​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​പേ​രു​ ​പ​രാ​മ​ർ​ശി​ക്കാ​തി​രു​ന്ന​തും​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധം​ ​താ​ളം​ ​തെ​റ്റി​യെ​ന്ന് ​ആ​രോ​പി​ച്ച​ ​സോ​ണി​യ,​ ​ഉ​ട​ൻ​ ​സ​ർ​വ​ക​ക്ഷി​ ​യോ​ഗം​ ​വി​ളി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു.