bnnn

ന്യൂഡൽഹി: പ്രശസ്ത സിത്താർ വാദകൻ പ്രതീക് ചൗധരി കൊവിഡ് ബാധിച്ചു മരിച്ചു. 49 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രശസ്ത സിത്താർ വാദകൻ ദേബു ചൗധരിയുടെ മകനാണ്. ദേബു ചൗധരി കഴിഞ്ഞ ആഴ്ച കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡൽഹി സർവകലാശാലയിലെ സംഗീത വിഭാഗം പ്രൊഫസറായിരുന്നു പ്രതീക്. ഭാര്യ രുണ. റയാന, അധിരജ് എന്നിവർ മക്കളാണ്.