ahaana-krishna

കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചശേഷം പൂർണ സുരക്ഷിതരാണെന്ന ബോധം വച്ചുപുലർത്താൻ പാടില്ലെന്ന് നടി അഹാന കൃഷ്ണ. രണ്ട് വാക്സിൻ ഡോസുകളും സ്വീകരിച്ച തന്റെ അമ്മൂമ്മയുടെ ഇളയ സഹോദരി മരണപ്പെട്ടത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് നടി ഇക്കാര്യം പറഞ്ഞത്. രണ്ട് വാക്സിൻ ഡോസുകൾ സ്വീകരിച്ചാൽ രോഗം കഠിനമാകില്ല എന്ന് താൻ കേട്ടിട്ടുണ്ടെന്നും എന്നാൽ അത് തെറ്റാണെന്നും നടി പറയുന്നുണ്ട്. വാക്സിൻ പലർക്കും സുരക്ഷിതത്വം നൽകിയേക്കാമെങ്കിലും എല്ലായ്പ്പോഴും അക്കാര്യത്തിൽഉറപ്പുണ്ടാകണമെന്നില്ല എന്നും അഹാന പറയുന്നു. അമ്മൂമ്മയുടെ അനുജത്തി തന്റെ വിട്ടുപിരിഞ്ഞതിലുള്ള വേദനയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

'കുഞ്ഞ് ഇഷാനിയെ കൈയ്യിലെടുത്തിരിക്കുന്ന, ഈ പിങ്ക് സാരി ധരിച്ച ആളാണ് മോളി അമ്മുമ്മ, എന്റെ അമ്മുമ്മയുടെ ഇളയ സഹോദരി. അവർ ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഏപ്രിൽ അവസാനം വിവാഹം ക്ഷണിക്കാൽ വീട്ടിൽ വന്ന ഒരാളിൽ നിന്നാണ് രോഗം വന്നത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയി. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഞങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിയാവുന്നതിനും അപ്പുറമാണ്. ഒരുപാട് നല്ല നിമിഷങ്ങൾ എന്റെ അമ്മയുമായി അമ്മൂമ്മ പങ്കുവച്ചിരുന്നു. ആശുപത്രിയിലേക്ക് പോയപ്പോൾ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു മരണത്തെക്കുറിച്ച് അമ്മൂമ്മ ചിന്തിച്ചിട്ടുണ്ടാവില്ല. 64 വയസ്സായ അവർ രണ്ടു ഡോസ് വാക്‌സിനും എടുത്തതാണ്. ഞാൻ കേട്ടിട്ടുള്ളത് രണ്ടു ഡോസ് വാക്‌സിൻ എടുത്താൽ രോഗം കഠിനമാകില്ല എന്നാണ്. പക്ഷേ അത് തെറ്റാണ്. ഡബിൾ വാക്‌സിൻ എടുത്താലും നിങ്ങൾ സേഫ് അല്ല. വാക്‌സിൻ പലർക്കും ഒരു സുരക്ഷിതത്വം നൽകിയേക്കാം. എന്നാൽ അത് ഒരു പൂർണമായും ഉറപ്പുള്ള കാര്യമല്ല. അവർ ചെറിയ രോഗ ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുകയാണ്.

നിങ്ങൾ ഇത് വായിക്കുന്നുണ്ടെങ്കിൽ, ഇക്കാര്യങ്ങൾ മനസിലാക്കി നിങ്ങളുടെ പ്രിയപ്പെട്ടവരോടും അത് പങ്കുവയ്ക്കുക:

1. ഞങ്ങളുടെ കുടുംബത്തിൽ രണ്ട് ഡോസ് വാക്സിനും എടുത്ത ഒരാളെ ഞങ്ങൾക്ക് നഷ്ടമായി. അതിനാൽ നിങ്ങൾ വാക്സിൻ എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് കാര്യത്തെക്കുറിച്ച് ചിന്തിക്കാതെ തന്നെ, നിങ്ങളുടെ സുരക്ഷാ മുൻകരുതലുകൾ അതേപടി തുടരുക.

2. ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും ടെസ്റ്റ് ചെയ്യുക. വൈറസ് ബാധിച്ചാൽ ഉടനുള്ള ചികിത്സ കൊണ്ട് മാത്രമേ നിങ്ങൾക്ക് ഇതിനെ നേരിടാൻ‌ കഴിയൂ.

3. വീട്ടിൽ തന്നെ തുടരുക. മറ്റ് വീടുകൾ സന്ദർശിക്കുന്നത് അവസാനിപ്പിക്കുക. ഇത് നിങ്ങൾക്കും മറ്റുള്ളവർക്കും അപകടം വരുത്തും.

മോളി അമ്മുമ്മേ, നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ഞങ്ങൾക്ക് നിങ്ങളെ അവസാനമായി കാണാൻ കഴിഞ്ഞില്ല എന്നകാര്യം വേദനയുണ്ടാക്കുന്നു. ഞാൻ എന്ത് ഫേസ്ബുക്കിൽ പങ്കുവച്ചാലും അതേക്കുറിച്ച് അമ്മൂമ്മ പറയുന്ന രസകരമായ കമന്റുകൾ ഇനി മിസ് ചെയ്യും. അമ്മൂമ്മയുടെ സഹോദരി, കുട്ടികൾ, കൊച്ചുമക്കൾ, എന്റെ അമ്മ, അപ്പൂപ്പൻ എന്നിവർ നിങ്ങളെ മിസ് ചെയ്യുമെന്നും എല്ലാ ദിവസവും നിങ്ങളെക്കുറിച്ച് ചിന്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ശബ്ദവും 'അമ്മൂസേ' എന്ന വിളിയും എനിക്ക് ഇപ്പോഴും കേൾക്കാനാകുന്നു. നിങ്ങളുടെ ശബ്ദം ഒരിക്കലും എന്റെ ഓർമ്മയിൽ നിന്ന് പോകില്ല.'

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)

content details: actress ahaana krishna about her grandmas death on instagram.