ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ കർണാടകയിൽ സർക്കാർ 14 ദിവസത്തെ ,സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു.. മേയ് 10 മുതൽ 24 വരെയാണ്ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത്..
സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 592 പേരാണ് കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.