cavani

ല​ണ്ട​ൻ​:​ ​യൂ​റോ​പ്പ​ ​ലീ​ഗി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​ഇം​ഗ്ലീ​ഷ് ​ക്ല​ബ് ​മാ​ഞ്ച​സ്റ്റർ​ ​യു​ണൈ​റ്റ​ഡും​ ​വി​യ്യ​ ​റ​യ​ലും​ ​ത​മ്മി​ൽ​ ​ഏറ്റു​മു​ട്ടും.​ ​ഇ​രു​ടീ​മും​ ​ര​ണ്ടാം​ ​പാ​ദ​ ​സെ​മി​യി​ൽ​ ​ജ​യി​ക്കാ​തെ​ ​ആ​ദ്യ​പാ​ദ​ത്തി​ലെ​ ​ക​ളി​മി​ക​വി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ലാണ്​ ​ഫൈ​ന​ലു​റ​പ്പി​ച്ച​ത്.​ഇ​റ്റാ​ലി​യ​ൻ​ ​ക്ല​ബ് ​എ.​എ​സ്.​ ​റോ​മ​യോ​ട് ​അ​വ​രു​ടെ​ ​ത​ട്ട​ക​ത്തി​ൽ​ ​ന​ട​ന്ന​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ 2​-3​ന് ​തോ​റ്റെ​ങ്കി​ലും​ ​ആ​ദ്യ​ ​പാ​ദ​ത്തി​ൽ​ ​നേ​ടി​യ​ 6​-2​ന്റെ​ ​വ​മ്പ​ൻ​ ​വി​ജ​യ​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി​ 5​-8​ന്റെ​ ​ഗോ​ൾ​മാ​ർ​ജി​നി​ലാ​ണ് ​യു​ണൈറ്റഡ് ​ഒ​ലേ​ ​ഗു​ണ്ണ​ർ​ ​സോ​ൾ​ഷേ​റി​ന്റെ​ ​കീ​ഴി​ൽ​ ​ആ​ദ്യ​ ​യൂ​റോ​പ്പ​ ​ഫൈ​ന​ലിന് ടിക്കറ്റെടുത്തത്.​

ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ ​എ​ഡി​ൻ​ ​സെ​ക്കോ,​ ​ബ്ര​യാ​ൻ​ ​ക്രി​സ്റ്റ്യ​ൻ​ ​എ​ന്നി​വ​ർ​ ​റോ​മ​യ്ക്കാ​യി​ ​സ്കോ​ർ​ ​ചെ​യ്ത​പ്പോ​ൾ​ ​അ​ല​ക്സ് ​ടെ​ല്ല​സി​ന്റെ​ ​വ​ക​യാ​യി​ ​സെ​ൽ​ഫ് ​ഗോ​ളും​ ​അ​വ​രു​ടെ​ ​അ​ക്കൗ​ണ്ടി​ലെ​ത്തി.​ ​എ​ഡി​സ​ൺ​ ​ക​വാ​നി​യാ​ണ് ​യു​ണൈറ്റ​ഡി​ന്റെ​ ​ര​ണ്ട് ​ഗോ​ളും​ ​നേ​ടി​യ​ത്.​
ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ലെ​പോ​ലെ​ ​യൂ​റോ​പ്പ​യി​ലും​ ​ആ​ൾ​ ​ഇം​ഗ്ല​ണ്ട് ​ഫൈ​ന​ൽ​ ​എ​ന്ന​ ​പ്രി​മി​യ​ർ​ ​ലീ​ഗ് ​ആ​രാ​ധ​ക​രു​ടെ​ ​സ്വ​പ്ന​ങ്ങ​ൾ​ ​ത​ക​ർ​ത്താ​ണ് ​വി​യ്യാ​റ​യ​ൽ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​യൂ​റോ​പ്പ​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​യ​ത്.​ ​ഇ​ന്ന​ലെ​ ​ആ​ഴ്സ​ന​ലി​ന്റെ​ ​ത​ട്ട​ക​മാ​യ​ ​എ​മി​റേ​റ്റ്സ് ​സ്റ്റേഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​രം​ ​ഗോ​ൾ​ ​ര​ഹി​ത​ ​സ​മ​നി​ല​യി​ൽ​ ​അ​വ​സാ​നി​ച്ചെ​ങ്കി​ലും​ ​സ്വ​ന്തം​ ​മൈ​താ​ന​ത്ത് ​ആ​ദ്യ​ ​പാ​ദ​ത്തി​ൽ​ 2​-1​ന്റെ​ ​ജ​യം​ ​നേ​ടി​യ​ത് ​വി​യ്യാ​റ​യ​ലി​ന് ​തു​ണ​യാ​യി.
ആ​ദ്യ​പാ​ദ​ത്തി​ൽ​ ​എ​വേ​ ​ഗോ​ൾ​ ​നേ​ടി​യ​തി​നാ​ൽ​ 1​-0​ത്തി​ന് ​ജ​യി​ച്ചാ​ലും​ ​ഫൈ​ന​ലി​ൽ​ ​എ​ത്താ​മാ​യി​രു​ന്ന​ ​ആ​ഴ്സ​ന​ലി​ന് ​പ​ക്ഷേ​ ​സ്വ​ന്തം​ ​മൈ​താ​ന​ത്ത് ​കാ​ലി​ട​റി.​ 79​-ാം​ ​മി​നി​ട്ടി​ൽ​ ​ഔ​ബ​മെ​യാ​ഗി​ന്റെ​ ​ഷോ​ട്ട് ​പോ​സ്റ്റി​ൽ​ത്ത​ട്ടി​ ​മ​ട​ങ്ങി​യ​തോ​ടെ​ ​ആ​ഴ്സ​ന​ലി​ന് ​പു​റ​ത്തേ​ക്കു​ള്ള​ ​വ​ഴി​ ​തെ​ളി​ഞ്ഞു.​ 27​ന് ​പോ​ള​ണ്ടി​ലെ​ ​ഗാ​ദ​ൻ​സ്കി​ലാ​ണ് ​ഫൈ​ന​ൽ.