gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് ഇന്നലെ 400 രൂപ ഉയർന്ന് 35,600 രൂപയിലെത്തി. 50 രൂപ വർദ്ധിച്ച് 4,450 രൂപയാണ് ഗ്രാം വില. ഈമാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഈമാസം ഇതുവരെ കൂടിയത്. ഔൺസിന് മേയ് അഞ്ചിന് 1,785 ഡോളറായിരുന്ന രാജ്യാന്തര വില ഇന്നലെ 1,841 ഡോളർ വരെ എത്തിയത്, ഇന്ത്യയിലെ വിലയെയും സ്വാധീനിക്കുകയായിരുന്നു.

പ്രമുഖ കമ്മോഡിറ്റി മാർക്കറ്റായ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എം.സി.എക്‌സ്) പത്തു ഗ്രാമിന് വില ഇന്നലെ 47,746 രൂപയിലെത്തി. 151 രൂപയാണ് കൂടിയത്. അതേസമയം, ലോക്ക്ഡൗൺ മൂലം കേരളത്തിൽ സ്വർണക്കടകൾ അടഞ്ഞുകിടപ്പാണ്.