ചക്കയെ പോലെ പോഷകസമൃദ്ധമാണ് ചക്കക്കുരു. സിങ്ക്,പൊട്ടാസ്യം,കാല്‍സ്യം,കോപ്പര്‍ എന്നി പോഷകഘടങ്ങൾ ധാരാളമായി അടങ്ങിയ ചക്കക്കുരു രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. പേശികളുടെ വളർച്ചക്കും വികാസത്തിനും ആവശ്യമായ പ്രോട്ടീൻ നൽകുക വഴി ശരീരഭാരം വർദ്ധിക്കാൻ ചക്കക്കുരു ഫലപ്രദമാണ്.
പോഷകങ്ങൾ നഷ്ടമാകാതെ ശരീരത്തിലെത്താൻ ചക്കക്കുരു ഉപ്പ് ചേർത്ത് വേവിച്ച് കഴിക്കുന്നതാണ് നല്ലത്. വേവിച്ചുടച്ച ചക്കക്കുരു കഴിക്കുന്നത് മാനസിക സമ്മർദ്ദം ഇല്ലാതാക്കുന്നു. നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നതിലൂടെ മലബന്ധം പോലുള്ള അവസ്ഥകള്‍ക്കും ചക്കക്കുരു പരിഹാരമാണ്.