suresh-gopi-radhika

പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ സുരേഷ് ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഭാര്യ രാധികയ്ക്ക് ആശംസ നേർന്നിരിക്കുന്നത്. രാധികയ്‌ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

'എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും, ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകൾ രാധിക, എൻറെ സ്നേഹം', എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ താരപത്നിയ്ക്ക് ആശംസകളറിയിച്ചത്.1998ലാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്,ഭാവ്‌നി സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി എന്നിവർ മക്കളാണ്.