
ബീജിംഗ്: ചൈനീസ് വാക്സിനായ സിനോഫാമിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ലോകാരോഗ്യ സംഘടന. ഡബ്ല്യിയു.എച്ച്.ഒയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സിനാണ് സിനോഫാം. ഡബ്ലിയു.എച്ച്.ഒ അംഗീകാരം നൽകുന്ന ആറാമത്തെ വാക്സിനാണിത്.
ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കൽ പ്രൊഡക്റ്റ്സാണ് വാക്സിൻ വികസിപ്പിച്ചത്.
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടുഡോസ് വീതം സ്വീകരിക്കാം. എന്നാൽ, പാർശ്വഫലങ്ങളെക്കുറിച്ചോ പരീക്ഷണങ്ങൾ നടത്തി ലഭിച്ച ഫലങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല. ഡബ്ലിയു.എച്ച്.ഒയുടെ വാക്സിൻ പദ്ധതിയായ കൊവാക്സിൽ വരും ആഴ്ചകളിൽ സിനോഫാമും ഉൾപ്പെടുത്തിയേക്കും.