ന്യൂഡൽഹി: കൊവിഡ് പോസിറ്റീവായ ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലക സംഘത്തിലുള്ള മൈക്ക് ഹസ്സിയേയും ലക്ഷ്മിപതി ബാലാജിയേയും എയർ ആംബുലൻസിൽ ചെന്നൈയിൽ എത്തിച്ചതിനെതിരെ വലിയ വിമർശനം.
ഇവരുമായി യാത്രചെയ്ത ഡ്രൈവർമാർ, എയർപോർട്ട് ഉദ്യോഗസ്ഥർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ തുടങ്ങി മറ്റുള്ളവരുടെയൊന്നും സുരക്ഷ ചെന്നൈടീം പരിഗണിച്ചില്ലെന്നാണ് വിമർശനമുയരുന്നത്. കൊവിഡ് പോസിറ്റീവായ വ്യക്തി പത്തു ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്നും രണ്ട് നെഗറ്റീവ് ഫലങ്ങൾ പുറത്തുവന്നാലെ പുറത്തിറങ്ങാവൂ എന്നാണ് ബി.സി.സി.ഐയുടെ നിയമം. ഈ നിയമവും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോക്കോളും ചെന്നൈ ടീം ലംഘിച്ചതായാണ് റിപ്പോർട്ടകൾ. ഹസ്സിയുടെ പരിശോധനാഫലം നിലവിൽ നെഗറ്റീവായിട്ടുണ്ട്.