bill-gates

വാ​ഷിം​ഗ്ട​ൺ​:​ ​ഇ​ന്ത്യ​യെ​ക്കു​റി​ച്ച് ​വി​വാ​ദ​ ​പ​ര​മ​ർ​ശം​ ​ന​ട​ത്തി​ ​ശ​ത​കോ​ടീ​ശ്വ​ര​ൻ​ ​ബി​ൽ​ ​ഗേ​റ്റ്സ് .​ ​അ​മേ​രി​ക്ക​യോ​ ​ബ്രി​ട്ട​നോ​ ​പോ​ലു​ള്ള​ ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളുടേ​തി​ന് ​സ​മാ​ന​മാ​യി​ ​ഗു​ണ​നി​ല​വാ​ര​മു​ള്ള​ ​വാ​ക്​​സി​ൻ​ ​നി​ർ​മി​ക്കാ​നു​ള്ള​ ​സൗ​ക​ര്യം​ ​ഇ​ന്ത്യ​ ​പോ​ലു​ള്ള​ ​മൂ​​​ന്നാം​ ​ലോ​ക​ ​രാ​ജ്യ​ങ്ങ​ൾ​ക്ക്​​ ​ഉ​ണ്ടാ​കി​ല്ല​ ​എ​ന്ന​ ​പ്ര​സ്താ​വ​ന​യാ​ണ് ​ഗേ​റ്റ്സി​നെ​ ​കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.
ബ്രി​ട്ടീ​ഷ്​​ ​ചാ​ന​ലാ​യ​ ​സ്​​കൈ​ ​ന്യൂ​സി​ന്​​ ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​യ​ത്​.​ ​വാ​ക്​​സി​ൻ​ ​കൂ​ടൂ​ത​ൽ​ ​നി​ർ​മ്മി​ക്കാ​ൻ​ ​മൂ​ന്നാം​ ​ലോ​ക​ ​രാ​ജ്യ​ങ്ങ​ൾ​ക്ക്​​ ​അ​തി​​​ന്റെ​ ​ഫോ​ർ​മു​ല​ ​കൈ​മാ​റു​ന്ന​തി​നെ​പ​റ്റി​യും​ ​അ​തി​നാ​യി​ ​ഇ​ന്റ​ല​ക്​​ച്വ​ൽ​ ​പ്രോ​പ്പ​ർ​ട്ടി​ ​ആ​ക്​​റ്റ്​ ​പ​രി​ഷ്​​ക​രി​ക്കു​ന്ന​തി​നെ​പ​റ്റി​യും​ ​എ​ന്താ​ണ്​​ ​താ​ങ്ക​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​എ​ന്നാ​യി​രു​ന്നു​ ​ഗേ​റ്റ്​​സി​നോ​ടു​ള്ള​ ​ചാ​ന​ൽ​ ​അ​വ​താ​ര​ക​യു​ടെ​ ​ചോ​ദ്യം.​ ​എ​ന്നാ​ൽ,​ ​ഇ​ക്കാ​ര്യ​ത്തോ​ട്​​ ​ഗേ​റ്റ്​​സ്​​ ​പൂ​ർ​ണ​മാ​യും​ ​വി​യോ​ജി​ച്ചു.
ലോ​ക​ത്ത്​​ ​വ​ള​രെ​ക്കു​റ​ച്ച്​​ ​വാ​ക്​​സി​ൻ​ ​ഫാ​ക്​​ട​റി​ക​ളാ​ണു​ള്ള​ത്​.​ ​ജ​നം​ ​വാ​ക്​​സി​ന്റെ​ ​സു​ര​ക്ഷ​യെ​പ​റ്റി​ ​ആ​ശ​ങ്കാ​കു​ല​രാ​ണ്​.​ ​ഇ​ന്ത്യ​ ​പോ​ലു​ള്ള​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​​ ​വാ​ക്​​സി​ൻ​ ​നി​ർ​മാ​ണം​ ​മാ​റാ​നി​ട​യാ​യാ​ൽ​ ​ആ​ളു​ക​ളു​ടെ​ ​ആ​ശ​ങ്ക​ ​വ​ർ​ദ്ധി​ക്കും.​ ​വ​ലി​യ​ ​ഗ്രാ​ൻ​ഡു​ക​ളും​ ​വി​ദ​ഗ്ദ്ധ​രാ​യ​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ്​​​​ ​മ​രു​ന്നു​ക​ളെ​ ​ഫ​ല​പ്രാ​പ്​​തി​യി​ലെ​ത്തി​ക്കു​ന്ന​ത്​.​ ​വാ​ക്​​സി​ൻ​ ​നി​ർ​മാ​ണ​ത്തി​ന്റെ​ ​ഓ​രോ​ഘ​ട്ട​ത്തി​ലും​ ​സൂ​ക്ഷ്​​മ​മാ​യ​ ​നി​രീ​ക്ഷ​ണ​വും​ ​മി​ക​ച്ച​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളും​ ​ആ​വ​ശ്യ​മാ​ണ്​.​ ​മൂ​ന്നാം​ലോ​ക​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഇ​ത്​​ ​എ​ത്ര​ത്തോ​ളം​ ​ഉ​ണ്ട്​​ ​എ​ന്ന​ത്​​ ​സം​ശ​യ​ക​ര​മാ​ണെ​ന്നും​ ​ഗേ​റ്റ്​​സ്​​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
അ​മേ​രി​ക്ക​യി​ലെ​ ​ജോ​ൺ​സ​ൻ​ ​ആ​ൻ​ഡ്​​ ​ജോ​ൺ​സ​ന്റെ​ ​വാ​ക്സി​ൻ​ ​നി​ർ​മാ​ണ​ ​പ്ലാ​ന്റും​ ​ഇ​ന്ത്യ​യി​ലെ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ഗു​ണ​നി​ല​വാ​ര​ത്തി​ൽ​ ​വ്യ​ത്യ​സ്​​ത​മാ​ണെ​ന്നും​ ​ഗേ​റ്റ്സ് ​പ​റ​ഞ്ഞു.