lockdown

ചെന്നൈ: കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ തിങ്കളാഴ്ച പുലർച്ചെ നാലു മുതൽ 14 ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തും. പച്ചക്കറി, പലചരക്ക്, മത്സ്യ, മാംസ കടകൾക്ക് 12 മണി വരെ പ്രവർത്തിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണം. പെട്രോൾ പമ്പുകൾ തുറക്കും. മദ്യവില്പന ശാലകൾ അടച്ചിടും. പാഴ്സൽ സേവനങ്ങൾക്കായി മാത്രം റെസ്റ്റോറന്റുകൾ തുറക്കാം. അവശ്യ സർവീസിൽപ്പെടാത്ത എല്ലാ സർക്കാർ സേവനങ്ങളും നിറുത്തും.