തിരുവനന്തപുരം:മുതിർന്ന പൗരന്മാർക്കും,ശാരീരിക അവശത അനുഭവിക്കുന്നവർക്കും മൊബൈൽ വാക്‌സിനേഷൻ സെന്ററുകൾ ക്രമീകരിച്ച് ആരോഗ്യപ്രവർത്തകർ ഭവനങ്ങളിലെത്തി വാക്‌സിനേഷൻ നൽകണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻവേദി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഡോ.നെടുമ്പന അനിൽ, ഡോ.അജിതൻ മേനോത്ത് , ശങ്കർ കുമ്പളത്ത്, ഡോ.പി.വി പുഷ്പജ , ജി.മനോജ് കുമാർ,മാമ്പുഴക്കരി വി.എസ്.ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.