കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ക്രമാതീതമായി വ്യാപിക്കുമ്പോൾപ്രതിസന്ധിയിൽ വലയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്ത് ബോളിവുഡ്താരംജാക്വിലിൻ ഫെർണാണ്ടസ്. റൊട്ടി ബാങ്ക് എന്ന സംഘടനയ്ക്കൊപ്പമാണ് താരംഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തത്. മുംബൈയിൽ റൊട്ടി ബാങ്ക് സന്ദർശിച്ചതോടെയാണ് ജാക്വിലിനുംഇവർക്കൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്. താരം തന്നെയാണ് ഭക്ഷണംവിതരണം ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഭക്ഷണം പാകംചെയ്യുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് താരംപങ്കുവെച്ചത്.'മതർ തെരേസ പറഞ്ഞിട്ടുണ്ട്, വിശക്കുന്നവന് ഭക്ഷണം കൊടുക്കുമ്പോൾഅവിടെ സമാധാനം തുടങ്ങുന്നു. മുംബൈ മുൻ പൊലീസ് കമ്മീഷണറായ എസ്.സദാനന്ദൻ നടത്തുന്ന മുംബൈയിലെ റൊട്ടി ബാങ്ക് സന്ദർശിച്ച ഞാൻഅതിലേക്ക് ആകൃഷ്ടയായി. മഹാമാരി കാലത്ത് പട്ടിണി കിടക്കുന്നദശലക്ഷക്കണക്കിനാളുകൾക്ക് റൊട്ടി ബാങ്ക് ഭക്ഷണം വിതരണം ചെയ്തു.''കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് അവർ. അവരെ ഈ സമയത്ത്സഹായിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു. ആകെ ഒരു ജീവിതമേയുള്ളു.അതിനാൽ ആവശ്യക്കാരെ സഹായിച്ചും ചുറ്റുമുള്ളവരുടെ ദയയുടെ കഥകൾ പങ്കുവെച്ചും ഈ ജീവിതം മൂല്യവത്താക്കാം' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം ജാക്വിലിൻ കുറിച്ചത്.