travel-ban

സിം​ഗ​പ്പൂ​ർ​:​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​ന്ത്യ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ചി​ല​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ജോ​ലി​ക്കാ​ർ​ക്ക് ​പ്ര​വേ​ശ​നാ​നു​മ​തി​ ​നി​ഷേ​ധി​ച്ച് ​സിം​ഗ​പ്പൂ​ർ.​ ​വ​ർ​ക്ക് ​പാ​സ് ​ഉ​ട​മ​ക​ൾ​ക്കും​ ​അ​വ​രു​ടെ​ ​കു​ടു​ബാം​ഗ​ങ്ങ​ൾ​ക്കും​ ​വ​രു​ന്ന​ ​ആ​ഴ്ച​ക​ളി​ൽ​ ​രാ​ജ്യ​ത്ത് ​പ്ര​വേ​ശി​ക്കാ​ൻ​ ​അ​നു​മ​തി​യു​ണ്ടാ​യി​രി​ക്കി​ല്ല.
ഹൈ​ ​റി​സ്ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​വ​രെ​യും​ ​ചൊ​വ്വാ​ഴ്ച​ ​മു​ത​ൽ​ ​പ്ര​വേ​ശി​പ്പി​ക്കി​ല്ല.​ ​രാ​ജ്യ​ത്ത് ​പ്ര​വേ​ശി​ക്കാ​ൻ​ ​നേ​ര​ത്തെ​ ​അ​നു​മ​തി​ ​കി​ട്ട​യ​വ​ർ​ക്കും​ ​ഇ​ത് ​ബാ​ധ​ക​മാ​ണ്.​ ​എ​ന്നാ​ൽ,​ ​നി​ർ​മാ​ണ​ ​മേ​ഖ​ല,​ ​മ​റൈ​ൻ​ ​ഷി​പ്യാ​ഡ് ​ആ​ൻ​ഡ് ​പ്രോ​സ​സ്(​സി.​എം.​പി​)​ ​എ​ന്നി​വ​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രും​ ​നേ​ര​ത്തെ​ ​അ​നു​മ​തി​ ​ല​ഭി​ച്ച​ ​വ​ർ​ക്ക് ​പാ​സ് ​ഉ​ള്ള​വ​ർ​ക്കും​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കു​മെ​ന്നും അധികൃതർ​ ​അ​റി​യി​ച്ചു.