candy

വാ​ഷിം​ഗ്ട​ൺ​​​:​ ​കാ​ർ​ട്ടൂ​ൺ​ ​ക​ഥാപാ​ത്ര​മാ​യ​ ​സ്പോ​ഞ്ച് ​ബോ​ബി​ന്റെ​ ​ആ​രാ​ധ​ക​നാ​യ​ ​ന്യൂ​യോ​ർ​ക്ക് ​സ്വ​ദേ​ശി​യാ​യ​ ​നാ​ല് ​വ​യ​സു​കാ​രൻ നോ​ഹ്​​ ​എ​ന്ന​ ​ബാ​ല​ൻ​ ​ആ​മ​സോ​ൺ​ ​വ​ഴി​ ​അ​ബ​ദ്ധ​ത്തി​ൽ​ ​ഓ​ർ​ഡ​ർ​ ​ചെ​യ്ത​ത്​​​​ 918 സ്​​പോ​ഞ്ച്​​ബോ​ബ്​​ ​കോ​ലു​മി​ഠാ​യി​ക​ൾ.​ 918​ ​കോ​ലു​മി​ഠാ​യി​ക​ൾ​ ​അ​ട​ങ്ങി​യ​ 52​ ​പെ​ട്ടി​ക​ൾ​ക്ക് 2618.86​ ​ഡോ​ള​റാ​യി​രു​ന്നു​ ​വി​ല​ ​(1.91​ല​ക്ഷം​ ​രൂ​പ​).
നോ​ഹിന്റെ ​ബ​ന്ധു​വി​ന്റെ​ ​വീ​ട്ടി​ലാ​ണ് ​ഓ​ർ​ഡ​ർ​ ​എ​ത്തി​യ​ത്.
ഓ​ട്ടി​സം​ ​ബാ​ധിതനായ നോ​ഹി​ന്റെമാ​താ​വാ​യ​ ​ജെ​ന്നി​ഫ​ർ​ ​ബ്ര​യ​ന്റ് ​മ​ക​ന്​​ ​അ​ബ​ന്ധം​ ​സം​ഭ​വി​ച്ച​താ​ണെ​ന്ന്​​​​ ​ആ​മ​സോ​ൺ​ ​അ​ധി​കൃ​ത​രോ​ട്​​​​ ​വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും​ ​അ​വ​ർ​ ​പെ​ട്ടി​ക​ൾ​ ​തി​രി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന്​​ ​അ​റി​യി​ച്ചു.​ ​ന്യൂ​യോ​ർ​ക്ക്​​ ​യൂ​ണി​വേ​ഴ്​​സി​റ്റി​യി​ലെ​ ​സി​ൽ​വ​ർ​ ​സ്​​കൂ​ളി​ൽ​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്​​ ​വി​ദ്യാ​ർ​ത്ഥി​യും​ ​മൂ​ന്ന്​​ ​കു​ട്ടി​ക​ളു​ടെ​ ​മാ​താ​വു​മാ​യ​ ​ജെ​ന്നി​ഫ​ർ​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്​​ ​ബി​രു​ദാ​ന​ന്ത​ര​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​ഫേ​സ്ബു​ക്ക്​​ ​പേ​ജി​ൽ​ ​കു​റി​പ്പെ​ഴു​തി.​ ​പോ​സ്റ്റ്​​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ട​ ​സ​ഹ​പാ​ഠി​യാ​യ​ ​കാ​റ്റി​ ​സ്​​കോ​ൾ​സ്​​ ​'​ഗോ​ഫ​ണ്ട്​​മി​'​ ​വ​ഴി​ ​ധ​ന​സ​മാ​ഹ​ര​ണ​ ​കാ​മ്പെ​യ്ന്​​ ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​നോ​ഹി​ന്റെ​ ​കോ​ലു​മി​ഠാ​യി​ക്കു​​​ള്ള​ ​തു​ക​ 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​പി​രി​ഞ്ഞു​കി​ട്ടി.600​ ​പേ​ർ​ 15,306​ ​ഡോ​ള​റാ​ണ്​​ ​സം​ഭാ​വ​ന​ ​ചെ​യ്​​ത​ത്​.​ ​അ​ധി​കം​ ​ല​ഭി​ച്ച​ ​തു​ക​ ​നോ​ഹി​ന്റെ ​വി​ദ്യാ​ഭ്യാ​സ​ത്തി​നും​ ​മ​റ്റു​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​​ ​ബ്ര​യ​ന്റ് ​പ​റ​ഞ്ഞു.