neymar

പാ​രി​സ്:​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ​വി​രാ​മ​മി​ട്ട് ​ബ്ര​സീ​ൽ​ ​വ​ണ്ട​ർ​ ​താ​രം​ ​നെ​യ്മ​ർ​ ​പി.​എ​സ്.​ജി​യു​മാ​യു​ള്ള​ ​ക​രാ​ർ​ 2025​വ​രെ​ ​നീ​ട്ടി.​ ​പി.​എ​സ്.​ജി​യു​മാ​യി​ ​ക​രാ​ർ​ ​നീ​ട്ടാ​നാ​യ​തി​ൽ​ ​വ​ള​രെ​യ​ധി​കം​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​നെ​യ്മ​ർ​ ​ക്ല​ബി​ന്റെ​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​വ്യ​ക്ത​മാ​ക്കി.​

2017​ൽ​ ​ഇ​തു​വ​രെ​യു​ള്ള​ ​ഏറ്റ​വും​ ​ഉ​യ​ർ​ന്ന​ ​ട്രാ​ൻ​സ്ഫ​ർ​ ​തു​ക​യാ​യ​ 222​ ​മി​ല്യ​ൺ​ ​യൂ​റോ​യ്ക്കാ​ണ് ​(അ​ന്ന് 1000​ ​കോ​ടി​യോ​ളം​ ​ഇ​ന്ത്യ​ൻ​ ​രൂ​പ​)​ ​നെ​യ്മ​ർ​ ​ബാ​ഴ്സ​ലോ​ണ​യി​ൽ​ ​നി​ന്ന് ​പി.​എ​സ്.​ജി​യി​ൽ​ ​എ​ത്തി​യ​ത്.​ 30​ ​മി​ല്ല്യ​ൺ​ ​യൂ​റോ​യാ​യി​രു​ന്നു​ ​(​ഏ​ക​ദേ​ശം​ 267​ ​കോ​ടി​രൂ​പ​)​ ​നെ​യ്മ​റി​ന്റെ​ ​വാ​ർ​ഷി​ക​ ​പ്ര​തി​ഫ​ലം.​ 2019​ൽ​ ​ബാ​ഴ്സ​യി​ലേ​ക്ക് ​മ​ട​ങ്ങാ​ൻ​ ​നെ​യ്മ​ർ​ ​ആ​ഗ്ര​ഹം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും​ ​പി​ന്നീ​ട് ​മ​നം​മാ​റി.