ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം അംഗവുംം കോച്ചുമായിരുന്ന ഒളിമ്പ്യൻ എം.കെ കൗശിക്ക് കൊവിഡ് ബാധിച്ച് അന്തരിച്ചു. 66 വയസായിരുന്നു. 1980ലെ മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്ന കൗശിക്കിന് ഏപ്രിൽ 17നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഒരു നേഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഇന്നലെ രാവിലെയോടെ വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്നും എന്നാൽ ജീവൻ രക്ഷിക്കാനിയില്ലെന്നും മകൻ എഹ്സാൻ പറഞ്ഞു.
കൗശിക്കിന്റെ പരിശീലനത്തിൻ കീഴിൽ ഇന്ത്യൻ പുരുഷ ടീം 1998ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. 2006ൽ വനിതാ ടീം കൗശിക്കിന്റെ കോച്ചിംഗിൽ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടി. 1998ൽ അർജുനയും 2002ൽ ദ്റോണാചാര്യയും നൽകി രാജ്യം ആദരിച്ചു.