ഇസ്താൻബുൾ: ദുബായിൽ ഒരുകൂട്ടം യുവതികൾ ബാൽക്കണിയിൽ വച്ച് നഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്തത് വൻ വിവാദമായതിന് പിന്നാലെ തുർക്കിയിൽ നടന്ന സമാനമായ ഒരു സംഭവം രാജ്യത്ത് വൻ പ്രതിഷേധത്തിനിടയാക്കുകയാണ്. ഒരു ആഡംബര ബോട്ടിന് മുകളിലായി പൂർണ നഗ്നരായി നിന്നുകൊണ്ട് മോഡലുകളായ ആറ് യുവതികൾ ഫോട്ടോഷൂട്ട് നടത്തിയതാണ് വിവാദമായി മാറിയിരിക്കുന്നത്. ഇവർക്കൊപ്പം രണ്ട് പുരുഷന്മാരുമുണ്ടായിരുന്നു.
ശിക്ഷാനടപടിയായി യുക്രെയിൻ സ്വദേശികളായ മോഡലുകളെ തുർക്കി അധികാരികൾ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ദുബായിലെ നഗ്നതാപ്രദർശനത്തെ പുനഃസൃഷ്ടിക്കുക എന്നതായിരുന്നു യുവതികളുടെ ഉദ്ദേശമെന്ന് അമേരിക്കൻ ടാബ്ലോയിഡ് പത്രമായ 'എൻ വൈ പോസ്റ്റ്' പറയുന്നു. ലോക്ക്ഡൗണിന്റെയും റംസാൻ മാസത്തിന്റെയും സമയത്ത് നടന്ന ഈ സംഭവം വലിയ അപമാനമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നു തുർക്കിയിലെ പത്രം ലൈഡർ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിന് ശേഷം മോഡലുകളെ അധികാരികൾ മോഡലുകളെ തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്‌തു. ശേഷം ഇവരെ യുക്രെയിനിന്റെ തലസ്ഥാനമായ ക്യിയേവിലേക്ക് നാടുകടത്തുകയായിരുന്നു. എന്നാൽ പൊതുജനത്തിന്റെ കണ്ണിൽ നിന്നും അകന്നുകൊണ്ട് തങ്ങൾ ഒരു യാറ്റിലാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നും മറ്റൊരു യാറ്റിൽ അവിടേക്ക് വന്നൊരാൾ തങ്ങളുടെ ചിത്രമെടുക്കുകയും അത് വൈറലായി മാറുകയും ചെയ്യുകയായിരുന്നു എന്നാണ് മോഡലുകളിൽ ഒരാൾ പറയുന്നത്.
സ്ത്രീകളിൽ ഒരാൾ തന്റെ ബിക്കിനി ബോട്ടം അഴിച്ചുമാറ്റിയിരുന്നു എന്നും മറ്റ് രണ്ടു മോഡലുകൾ മേൽവസ്ത്രമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞതായും റിപ്പോർട്ടുണ്ട്. ദുബായി മറീനയിൽ കഴിഞ്ഞ മാസം നടന്ന വിവാദഫോട്ടോഷൂട്ടിൽ പങ്കെടുത്തത് ഏതാണ്ട് 18 യുവതികളായിരുന്നു. ഇവിടുത്തെ ഒരു അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ വച്ചായിരുന്നു യുവതികൾ വിവസ്ത്രരായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇവരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയും അവർക്കുമേൽ ക്രിമിനൽ കുറ്റം ചുമത്തുകയും ചെയ്തിരുന്നു.
content details: turkey deports ukranian models who did nude photoshoot on yacht duriing the month of ramzan.