china

വാഷിംഗ്ടൺ: സാർസ് കൊവിഡ് വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കാൻ ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ. ‘The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons’-എന്ന പേരിലുള്ള ചൈനീസ് പ്രബന്ധത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്.

ചൈനീസ് സൈനിക ശാസ്ത്രജ്ഞരും വൈറോജിസ്റ്റുകളും ചേർന്നാണ് പ്രബന്ധം തയ്യാറാക്കിയത്. ചൈനീസ് സര്‍ക്കാര്‍ ലബോറട്ടറിയില്‍ രൂപപ്പെടുത്തിയതാണ് സാർസ് കോവ്-2 എന്ന വൈറസെന്ന് പറഞ്ഞുകൊണ്ട് ചൈനീസ് നേത്രരോഗ വിദഗ്ദ്ധനും വൈറോളജിസ്റ്റുമായ ലി-മെങ് യാന്‍ ഈ പ്രബന്ധം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

2015ൽ തന്നെ ചൈനയിലെ മുന്‍നിര സൈനിക ശാസ്ത്രജ്ഞര്‍ സാര്‍സ് കൊറോണ വൈറസുകളെ കുറിച്ച് പറയുകയും മൂന്നാംലോക മഹായുദ്ധം ജൈവായുധങ്ങളുടെ പോരാട്ടമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നതായാണ് രേഖകളില്‍ പറയുന്നത്.

സാര്‍സ് കൊറോണ വൈറസുകളെ ജനിതക ആയുധങ്ങളുടെ പുതിയ യുഗം എന്ന് മുദ്രകുത്തപ്പെടും. അത് വളര്‍ന്നുവരുന്ന ഹ്യൂമന്‍ഡിസീസ് വൈറസായി കൈകാര്യം ചെയ്യാനും പിന്നീടത് ആയുധമായി ഉപയോഗിക്കാനും മുമ്പൊരിക്കലും കാണാത്ത വിധത്തില്‍ അഴിച്ചുവിടാനും കഴിയും. പ്രബന്ധത്തിൽ പറയുന്നു.

content details: chinese scientists discussed using sars cov 2 virus as biological weapon says newly emerged documents.