അശ്വതി: ജീവിതത്തിൽ നടക്കാതെ പോയ ചില ആഗ്രഹങ്ങൾ സഫലമാകും. കടം കൊടുത്ത തുക തിരികെ ലഭിക്കും. അശ്രദ്ധയാൽ രോഗാദിപീഢയുണ്ടാകും.
ഭരണി: സ്ഥാനക്കയറ്റവും സ്ഥലമാറ്റവും അനുഭവത്തിൽ വരും. വരുമാനം വർദ്ധിക്കും. ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും.
കാർത്തിക: വിചാരിച്ചിരിക്കാതെ പുതിയ പ്രേമബന്ധം വന്നു ചേരാം. പരീക്ഷാവിജയവും യാത്രാഭാഗ്യവും കാണുന്നുണ്ട്. ഉദരരോഗത്തിന് ശമനം.
രോഹിണി: മോശം സമയം മാറി തുടങ്ങും. ഇനി കുടുംബത്തിൽ സമാധാനം വീണ്ടെടുക്കും. വിദേശ സഹായം കിട്ടും.
മകയിരം: സ്തുത്യർഹ സേവനത്തിന് അംഗീകാരം ലഭിക്കും. വീടോ വാഹനമോ വന്നുചേരും. ശാരീരികാസ്വാസ്ഥ്യങ്ങളിൽ നിന്നും കരുതലെടുക്കണം.
തിരുവാതിര: വരുമാനം വർദ്ധിക്കും. ഹ്രസ്വയാത്രകളുണ്ടാകും. ജീവിത പങ്കാളിയോ സ്വന്തക്കാരോ മുഖാന്തരം ശത്രുത ഉണ്ടാവാതെ ശ്രദ്ധിക്കണം.
പുണർതം: നിയന്ത്രിക്കാൻ പറ്റാത്ത ചെലവുകൾ വരാം. തെറ്റിദ്ധാരണകൾ മാറ്റി കുടുംബ ജീവിതത്തിന് പുതിയ അർത്ഥതലങ്ങളുണ്ടാകും. സന്താനത്തിന് ഉയർച്ച ഫലം.
പൂയം: ഭരണതലത്തിൽ അധികാരപ്പെട്ട ജോലി തേടി വരും. മാതാവിന്റെ ആരോഗ്യത്തിൽ കരുതലെടുക്കണം. ബന്ധുക്കളിൽ നിന്നും അകലം പാലിക്കേണ്ടി വരും.
ആയില്യം: വിദേശത്തിൽ നിന്നോ ഉദ്യോഗം തരുന്ന കേന്ദ്രത്തിൽ നിന്നോ സന്തോഷ വാർത്ത കേൾക്കാനിടവരും. കഫാധിക്യ രോഗത്തിന് ആശ്വാസമുണ്ടാകും.
മകം: വസ്തു, വാഹനം, പങ്കാളിത്ത വ്യവസായങ്ങളിൽ ലാഭം കിട്ടാം. പഴയ കടങ്ങൾ വീട്ടിത്തുടങ്ങും. ഭാര്യയ്ക്കോ ബന്ധുജനങ്ങൾക്കോ പുതിയ വസ്ത്രം, സ്വർണം ലഭിക്കാനുള്ള അവസരമുണ്ടാകും.
പൂരം: ധൈര്യം കാണിക്കുമെങ്കിലും ചിലരുടെ മുന്നിൽ തോറ്റുകൊടുക്കേണ്ട സമയം. അനാവശ്യ ചെലവുകൾ മനസിനെ തളർത്തും. എന്നാലും ബന്ധുസഹായം കിട്ടും.
ഉത്രം: അനുഭവങ്ങളാൽ മനസിന് ലാളിത്യം വരും. കുടുംബജീവിതം ഉൗഷ്മളമാകും. ബന്ധുക്കളിൽ നിന്നും അകൽച്ചയുണ്ടാകും.
അത്തം: പുണ്യകർമ്മങ്ങൾക്കായി കുറച്ച് പണം മാറ്റിവയ്ക്കും. ജോലിസ്ഥലത്ത് ശത്രുക്കൾ ഉണ്ടാകാം. വാഹന ഭാഗ്യവും ഫലം.
ചിത്തിര: മുടങ്ങിക്കിടന്ന പദ്ധതികളെ വീണ്ടും പുതുജീവൻ നൽകി ലാഭത്തിലാക്കും. കുറച്ചുപേർക്ക് ജോലിയും കൊടുക്കും. പാദരോഗത്തിന് ശാന്തത കാണുന്നു.
ചോതി: അധികാര സ്ഥാനങ്ങളിൽ എത്തിപ്പറ്റാൻ രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് സംഗതി നേടിയെടുക്കും. ലോൺ പാസാവും. വീട്ടിൽ പുതിയ വാഹനമോ അലങ്കാര ചെടികളോ മൃഗങ്ങളോ അലങ്കാര മത്സ്യമോ വാങ്ങും.
വിശാഖം: സർക്കാർ ഉദ്യോഗസ്ഥർക്ക് നിയമജ്ഞർക്കും അദ്ധ്യാപകർക്കും നല്ല കാലം. എല്ലാവരോടും അവസരത്തിനൊത്ത് പെരുമാറും. നടുവേദന മാറിക്കിട്ടും.
അനിഴം: പുതിയ കൂട്ടുകെട്ടുകൾ ഉടലെടുക്കും. പുതിയ സംരംഭങ്ങളിൽ രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സഹായം കിട്ടും. ബന്ധുവിരോധവും ഫലം.
തൃക്കേട്ട: സദാ ഉത്സാഹം നിറഞ്ഞ മനസിന് വേണ്ടി ദാനദർമ്മങ്ങളും സത്സംഗമവും നടത്തും. കർമ്മമേഖലയിൽ അനുകൂല സാഹചര്യങ്ങളും അന്യസഹായവും കിട്ടും.
മൂലം: അദ്ധ്വാനത്തിന് അനുസരിച്ച് ഫലം കിട്ടും. കലാപഠനത്തിന് സമയം കണ്ടെത്തും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയം കാണുന്നു. നയനരോഗം സൂക്ഷിക്കണം.
പൂരാടം: വിപരീത സാഹചര്യങ്ങളെ അതിജീവിക്കാൻ ഉള്ള യുക്തിയും മനോബലവും ലഭിക്കും. സാക്ഷി, ജാമ്യം കാര്യങ്ങളിൽ ശ്രദ്ധിച്ചു മാത്രമേ ഇടപെടാവൂ. ചതിയിൽപ്പെടാം.
ഉത്രാടം: പുതിയ വ്യവസായ ഉടമ്പടികളിലോ നിയമനങ്ങളിലോ ഒപ്പ് വയ്ക്കേണ്ടിവരും. ഭാര്യ വീട്ടുകാരാൽ മനഃപ്രയാസം. മൃഗങ്ങളാലോ പക്ഷികളാലോ ശരീര ക്ളേശം.
തിരുവോണം: അവിചാരിത ധനലാഭം. പുതിയ സ്ഥാനമാനം. ഭാര്യയ്ക്ക് രോഗശാന്തിയും ഫലം.
അവിട്ടം: പഴയ വീട് വിറ്റെങ്കിലും പുതിയ വീടിന് യോഗമുണ്ട്. ത്വക്ക് രോഗം കൂടിയും കുറഞ്ഞുമിരിക്കും. ബന്ധുസഹായം കിട്ടും.
ചതയം: അധികാരപ്പെട്ട ആൾക്കാർ മുഖാന്തരം പുതിയ പദവി തേടിവരും. കലാകാരന്മാർക്കും സാഹിത്യ പ്രവർത്തകർക്കും പുതിയ അംഗീകാരം കിട്ടും.
പൂരുരുട്ടാതി: പെട്ടെന്നുള്ള കോപം നിയന്ത്രിച്ചാലേ മതിയാവൂ. വിവാഹ തടസം മാറി കിട്ടും. ലോട്ടറി ഭാഗ്യം ഫലം.
ഉത്തൃട്ടാതി: രാഷ്ട്രീയ ചേരി തിരിവിനാൽ നേരത്തെ മുടങ്ങിപോയെങ്കിലും പുതിയ കർമ്മ പദ്ധതികൾക്ക് നല്ലകാലം വരും. എല്ലാവരുടേയും സഹായം കിട്ടും.
രേവതി: മുടങ്ങിക്കിടന്ന വീട് പണി വീണ്ടും ആരംഭിക്കും. ബന്ധു സഹായം കിട്ടും. ജോലിസ്ഥലത്ത് വിരോധികൾ എല്ലാം മറന്ന് അടുപ്പത്തിലാവും.