car-bombing

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ കാർ ബോംബാക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റു. സയ്യിദ് ഉൽ ഷുഹദ സ്‌കൂളിന് സമീപമാണ് ആക്രമണം ഉണ്ടായത്. താലിബാൻ കലാപകാരികളാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും സയ്യിദ് ഉൽ ഷുഹദ സ്‌കൂളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളാണെന്നും, നിരവധി പേർ ഗുരുതരാവസ്ഥയിലാണെന്നും ദൃക്‌സാക്ഷി പറഞ്ഞു. സ്‌കൂൾ പ്രവേശന കവാടത്തിന് മുന്നിൽ ഉണ്ടായ ഒരു കാർ ബോംബ് സ്‌ഫോടനമായിരുന്നു ഇത്. ഞങ്ങൾക്ക് സമാധാനവും സുരക്ഷയും വേണം- മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.


അതേസമയം ഇന്നലെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ് സംഘത്തിന് സംഭവത്തിൽ പങ്കില്ലെന്ന് അറിയിച്ചു.