ahana-krishna

ഇന്ന് മാതൃദിനം. സോഷ്യൽ മീഡിയ മുഴുവൻ അമ്മമാർക്കായുള്ള ആശംസകളും, അവരുടെ ചിത്രങ്ങളുമൊക്കെയാണ്. അക്കൂട്ടത്തിൽ നടി അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും ഹൃദയസ്പർശിയായ കുറിപ്പും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. അമ്മ സിന്ധു കൃഷ്ണ തന്നെയും സഹോദരിമാരെയും എടുത്തുനിൽക്കുന്ന ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.


'മദേഴ്‌സ് ഡേ, സംഭവബഹുലമായ ഈ ദിനത്തിൽ എന്റെ അമ്മ ഞങ്ങളെ എല്ലാവരെയും ചുമക്കാൻ ശ്രമിച്ചു. അമ്മയ്ക്ക് ഇപ്പോഴും അത് ചെയ്യാൻ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. മറ്റ് മൂന്ന് പേരെയും എളുപ്പത്തിൽ എടുക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.അവർ എന്നേക്കാൾ എത്ര ചെറുതാണ്. പക്ഷേ എന്നെ ചുമക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ മറ്റ്കാര്യങ്ങളെ പോലെ അമ്മ അത് കൈകാര്യം ചെയ്തു. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹത്തിന് മാതൃദിനാശംസകൾ' എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)