mohanlal

ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തി സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് നരൻ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഇന്നും പ്രേക്ഷകനെ ത്രസിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും പുഴയിലേക്ക് ഒഴുകിയെത്തുന്ന തടി പിടിച്ചെടുക്കുന്ന രംഗങ്ങൾ. എന്നാൽ അത്യന്തം അപകടം നിറഞ്ഞതായിരുന്നു ഷൂട്ടിംഗ് എന്ന് പറയുകയാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്‌ടറായിരുന്ന ജോസഫ് നെല്ലിക്കൽ..

തമിഴ്നാട്- കർണാടക ബോർഡറിലുള്ള ഹൊഗ്ഗനക്കൽ വച്ചാണ് ചിത്രീകരണം നടത്തിയത്. അന്ന് കർണാടകയിലെ ഡാം തുറന്ന് വിട്ടിരുന്ന സമയമായിരുന്നു.. മുതലയും ചീങ്കണ്ണിയുമടക്കം ഒഴുകിയെത്തിയ പുഴയിലേക്കാണ് മോഹൻലാൽ എടുത്ത് ചാടിയതെന്ന് ജോസഫ് പറയുന്നു..