hamilton

മാഡ്രിഡ് : ഫോർമുല വൺ കാർ റേസിൽ 100 പോൾ പൊസിഷനുകൾ സ്വന്തമാക്കുന്ന ആദ്യ ഡ്രൈവറെന്ന ചരിത്രം കുറിച്ച് സ്പാനിഷ് ഗ്രാൻപ്രീക്ക് ഇറങ്ങിയ മേഴ്‌സിഡസിന്റെ ലോകചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ കിരീടവും സ്വന്തമാക്കി.

68 തവണ പോൾ പൊസിഷൻ സ്വന്തമാക്കിയിട്ടുള്ള ഫോർമുല വൺ ഇതിഹാസം മൈക്കേൽ ഷൂമാക്കറാണ് ഹാമിൽട്ടന് പിന്നിലുള്ളത്. 2017-ൽത്തന്നെ ഹാമിൽട്ടൺ ഷൂമാക്കറെ പിന്തള്ളിയിരുന്നു. 2007-ൽ തന്റെ അരങ്ങേറ്റ സീസണിലാണ് ഹാമിൽട്ടൺ കരിയറിലെ ആദ്യ പോൾ പൊസിഷൻ സ്വന്തമാക്കിയത്.