sreejith-panicker

തിരുവനന്തപുരം: കൊവിഡ് രോ​ഗിയെ ആശുപത്രിയിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട തന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന വസ്തുതകൾ മാത്രമാണ്. അസഭ്യമോ അശ്ലീലമോ സ്‌ത്രീവിരുദ്ധതയോ ഇല്ല. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനമില്ലെന്നും ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

കേന്ദ്രസർക്കാരിനെ വിമർശിക്കാം, സംസ്ഥാന സർക്കാരിനെ പാടില്ല. കേന്ദ്രത്തെ വിമർശിച്ച കവിതയ്ക്ക് താൽക്കാലിക സമൂഹമാദ്ധ്യമ വിലക്ക്. അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും നടപടി ഫാസിസമെന്നും ചില പുരോഗമന പക്ഷക്കാർ. പോസ്റ്റ് ചെയ്തത് ഫേക്ക് വീഡിയോ ആണെന്നും വാർത്തകൾ. സംസ്ഥാന സർക്കാരിനെ വിമർശിച്ച എനിക്ക് മാദ്ധ്യമവിലക്ക് വേണമെന്ന് ഇതേ പുരോഗമന പക്ഷക്കാർ. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണ്ടെന്നും ഇക്കൂട്ടർ പറയുന്നു എന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്രസർക്കാരിനെ വിമർശിക്കാം; സംസ്ഥാന സർക്കാരിനെ പാടില്ല?
കേന്ദ്രസർക്കാരിനെ വിമർശിച്ച കവിയ്ക്ക് താൽക്കാലിക സമൂഹമാധ്യമ വിലക്ക്. വിലക്ക് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും നടപടി ഫാഷിസമെന്നും ചില പുരോഗമന പക്ഷക്കാർ. പോസ്റ്റ് ചെയ്തത് ഫേക്ക് വീഡിയോ ആണെന്നും വാർത്തകൾ. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന് ഫേസ്ബുക്ക്.

സംസ്ഥാന സർക്കാരിനെ വിമർശിച്ച എനിക്ക് മാധ്യമവിലക്ക് വേണമെന്ന് ഇതേ ‘പുരോഗമന’ പക്ഷക്കാർ. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണ്ടെന്നും ഇക്കൂട്ടർ. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന വസ്തുതകൾ മാത്രം. അസഭ്യമോ അശ്ലീലമോ സ്‌ത്രീവിരുദ്ധതയോ ഇല്ല. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനമില്ല.

#Fascism
#Stalinism
#Goebbels
#Democracy

അതേസമയം, കൊവിഡ് രോ​ഗിയെ ബെെക്കിൽ ആശുപത്രിയിൽ എത്തിച്ച സന്നദ്ധ പ്രവർത്തകരിൽ ഒരാളായ രേഖ പി. മോൾ ശ്രീജിത്തിനെതിരെ ആലപ്പുഴ പുന്നപ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ എളുപ്പമാണ്. റിസ്‌കെടുത്താണ് ഞങ്ങൾ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സന്നദ്ധ പ്രവർത്തനത്തിന് മുന്നോട്ടു വരുന്ന സ്ത്രീകളെ ആകമാനം അപമാനിക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായതെന്നും രേഖ വിമർശിച്ചു.