ജോഹന്നാസ്ബർഗ്:കൊവിഡിന്റെ ഇന്ത്യൻ വകഭേദം ദക്ഷിണാഫ്രിക്കയിൽ നാല് പേർക്ക് സ്ഥിരീകരിച്ചു.ഇവർ ഇന്ത്യ സന്ദർശിച്ച് മടങ്ങിയെത്തിയവരാണെന്ന് ആരോഗ്യമന്ത്രി വേലി ക്വിസേ അറിയിച്ചു. അതീവ ജാഗ്രത പുലർത്തണമെന്നും വേലി കൂട്ടിച്ചേർത്തു.നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണമോയെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും.
ഇന്ത്യൻ വകഭേദം കണ്ടെത്തുന്ന ആഫ്രിക്കയിലെ നാലാമത്തെ രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇതിന് മുൻപ് മൊറോക്കാേ,കെനിയ,ഉഗാണ്ട എന്നീരാജ്യങ്ങളിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.