vld-3

വെള്ളറട: വെള്ളറടയിൽ മൂന്ന് കേസുകളിലായി 195 വിദേശമദ്യക്കുപ്പികളുമായി ആറുപേർ പിടിയിലായി. ഡിവൈ.എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് ആന്റിനാർക്കോട്ടിക് സെൽ എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാരക്കോണം ജംഗ്ഷനിൽ സ്കൂട്ടറിൽ വില്പനയ്ക്കായി കൊണ്ടുവന്ന 81 കുപ്പി വിദേശമദ്യവുമായി വെള്ളനാട് കുളക്കോട് പഴയവീട് മുറിയിൽ അനീഷ് ചന്തു (26),​ വെള്ളനാട് ചാങ്ങ ലിജി ഭവനിൽ കിരൺ കുമാർ (40) എന്നിവരെ ഒരു കേസിലും,​ 64 കുപ്പി മദ്യവുമായി മറ്റൊരു ബൈക്കിലെത്തിയ നെയ്യാറ്റിൻകര കോടതിക്കുസമീപം അഴകിയ തോട്ടത്തിൽവീട്ടിൽ സുരേഷ് (37),​ നെയ്യാറ്റിൻകര ഇരുമ്പിൽ തെക്കേവീട്ടിൽ സജീവ് (28) എന്നിവരെയും മറ്റൊരു കേസിൽ 50 കുപ്പി വിദേശ മദ്യവുമായി ഇരചക്രവാഹനത്തിലെത്തിയ കന്നുമാംമൂട് മൂവോട്ടുകോണം വേളമ്പാറ പുത്തൻ വീട്ടിൽ ജിനീഷ് (27),​ വാഴിച്ചൽ പുരുത്തിപ്പാറ തിരുവോണം വീട്ടിൽ അമൽ (21) എന്നിവരുമാണ് പിടിയിലായത്. ഇവർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.