ലണ്ടൻ :ലേബർ പാർട്ടിയുടെ സാദിഖ് ഖാൻ വീണ്ടും ലണ്ടൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാദിഖ് ഖാന് 55.2 ശതമാനം വോട്ടുംഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ഷോൺ ബെയ്ലിക്ക് 44.8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഭൂമിയിലെ മഹത്തായ നഗരത്തെ നയിക്കാൻ ലണ്ടൻ നിവാസികൾ എന്നിലർപ്പിച്ച വിശ്വാസത്തിൽ വിനീതനാകുന്നതായി സാദിഖ് ഖാൻ പ്രതികരിച്ചു. ലണ്ടൻ മേയർ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ഭൂരിപക്ഷത്തോടെയാണ് ഖാൻ വിജയിച്ചത്.
ലണ്ടനിലെ ആദ്യ മുസ്ലിം മേയറാണ് പാക് വംശജനായ സാദിഖ് ഖാൻ. 2019ൽ മികച്ച രാഷ്ട്രീയ നേതാവിനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇനി മൂന്ന് വർഷം കൂടിയാണ് സാദിഖ് ഖാൻ മേയറായി സേവനമനുഷ്ഠിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഒരു വർഷം വൈകിയതിനാലാണ് നാലു വർഷത്തെ കാലാവധി ചുരുക്കിയത്.