rahul

ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളിൽ അതിവേഗം പടരുന്ന സാഹചര്യത്തിൽ നഗരങ്ങൾ മാത്രമല്ല, ഗ്രാമങ്ങളും ദൈവത്തിന്റെ കാരുണ്യത്തിലാണ് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

'നഗരങ്ങൾക്ക് പിന്നാലെ, ഇപ്പോൾ ഗ്രാമങ്ങളും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു ' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യൻ ഗ്രാമങ്ങളിൽ കൊവിഡ് അതിവേഗം വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമ വാർത്തയ്ക്ക് ഒപ്പമാണ് രാഹുലിന്റെ ട്വീറ്റ്.

നേരത്തെ കൊവിഡ് വ്യാപനത്തിനും ലോക്ഡൗണിനും ഇടയിൽ സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നതിനെതിരേയും രാഹുൽ രംഗത്തെത്തിയിരുന്നു. രാജ്യത്തിനാവശ്യം ഓക്‌സിജനാണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.