bvbvb

ജറുസലേം: അൽ അഖ്സ പള്ളിയിൽ പ്രാർഥിച്ചു കൊണ്ടിരുന്ന പലസ്തീനികൾക്കെതിരെ ആക്രമം അഴിച്ചു വിടുകയും പാലസ്തീനികളെ ബലമായി കുടിയൊഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇസ്രായേൽ സൈന്യത്തിന്റെ നടപടികളെ അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങൾ രംഗത്തെത്തി. സൗദി, ഖത്തർ, കുവൈറ്റ്, ബഹ്രൈൻ തുടങ്ങിയ രാജ്യങ്ങളാണ് സംഭവത്തിൽ ഇസ്രായേൽ സർക്കാരിനെരൂക്ഷമായിവിമർശിച്ചത്.

ഇസ്രായേൽ സൈന്യത്തിന്റെ നടപടികൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ജെറുസലേമിൽനിന്ന് പലസ്തീനികളെ പുറത്താക്കാനുള്ള ശ്രമങ്ങളെപിന്തുണക്കില്ലെന്ന് സൗദി വ്യക്തമാക്കി.

ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ നടപടികളെ അപലപിക്കുന്നതായി ഖത്തർ ഉപപ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ അൽത്താനി പ്രസ്താവനയിൽ അറിയിച്ചു. പവിത്രമായ റംസാൻദിനത്തിൽ അൽഅഖ്സയിലുണ്ടായനടപടി കിരാതമാണെന്ന്അദ്ദേഹംപറഞ്ഞു.

അതേ സമയം ഇസ്രായേൽ സൈന്യത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് മസ്ജിദുൽ അഖ്സയിൽ പ്രതിഷേധവുമായി സംഘടിച്ച പലസ്തീനികൾക്കുനേരെ ഇസ്രായേൽ പൊലീസ് അതിക്രമം തുടരുന്നു.പള്ളിയിൽ തടിച്ചുകൂടിയവർക്കു നേരെയുണ്ടായ പോലീസ് ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു.

പൊലീസ് ഒരുക്കിയ ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർക്കു നേരെ ഇസ്രായേൽ സുരക്ഷാസേന ജല പീരങ്കിയും ഗ്രനേഡുകളുംപ്രയോഗിച്ചു. കഴിഞ്ഞ ദിവസം മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ സേന നടത്തിയ അതിക്രമങ്ങളിൽ 200ലേറെ പേർക്ക് പരിക്കേറ്റിരുന്നു

അറബ് ലീഗ് യോഗം ഇന്ന്

ജെറുസലേമിൽ പലസ്തീനികൾക്കെതിരായ ഇസ്രായേൽ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ അറബ് ലീഗിന്റെ സ്ഥിരം പ്രതിനിധികളുടെ യോഗം ഇന്നു നടക്കും. ഖത്തറിന്റെഅദ്ധ്യക്ഷതയിലായിരിക്കും യോഗം ചേരുക.ജറുസലേമിലെ മസ്ജിദുൽ അഖ്സ ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിൽ ഇസ്രായേൽ അതിക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് പലസ്തീൻ അറബ് രാഷ്ട്രങ്ങളുടെ പിന്തുണ തേടിയത്. പ്രശ്നം വിശദമായി ചർച്ച ചെയ്യാനാണ് അടിയന്തിരമായി യോഗം വിളിച്ചു ചേർക്കുന്നത്