kk

ന്യൂഡൽഹി : കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് ചൈനയുടെ സഹായം... നൂറ് ഓക്സിജന്‍ കോണ്‍സൻട്രേറ്ററുകള്‍, 40 വെന്‍റിലേറ്ററുകള്‍ എന്നിവ ചൈന ഇന്ത്യയിലെത്തിച്ചു. ചൈനീസ് റെഡ്ക്രോസ് വഴിയാണ് സഹായം ഇന്ത്യയിലേക്ക് എത്തിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസവും രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലാണ്. മൂന്ന് ദിവസമായി മരണസംഖ്യ നാലായിരത്തിന് മുകളിലും. കൊവിഡ് രൂക്ഷമായ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്..