ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. ചെമ്പരത്തിപ്പൂവിന്റെ നീര് ഹൃദ്രോഗം, പ്രമേഹം, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ക്കും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പകറ്റാനും കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ്.
ആന്റി ഓക്സിഡന്റുകൾ അടങ്ങിയതിനാൽ ചെമ്പരത്തി പൂവിന്റെ സത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ ചൂട് കുറയ്ക്കാനും സഹായിക്കുന്നു.
ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന പ്രഷര്‍ കുറയ്ക്കുകയും മുഖത്തെ കറുപ്പും പാടുകളും അകറ്റുകയും ചെയ്യുന്നു. ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ ചെമ്പരത്തി ചായയിലും ഉപയോഗിക്കാം. താളി, എണ്ണ, ഷാമ്പൂ, കണ്ടീഷ്ണർ, തുടങ്ങി മുടിയുടെ ആരോഗ്യകരമായ സംരക്ഷണത്തിനും ചെമ്പരത്തിപ്പൂവ് നല്ലതാണ്. ചെമ്പരത്തിയിട്ട് കാച്ചിയ എണ്ണ മുറിവുകള്‍ ഉണക്കാൻ ഫലപ്രദമാണ്.