തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 93 രൂപ 51 പൈസയും, ഡീസലിന് 88 രൂപ 25 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 91 രൂപ 53 പൈസയും, ഡീസലിന് 86 രൂപ 48 പൈസയുമായി.