dulqer

ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടൻ ദുൽഖർ. ഇക്കഴിഞ്ഞ മാതൃദിനത്തിൽ ദുൽഖർ സൽമാൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

നിസ്വാർത്ഥമായ സ്‌നേഹത്തിന്റെ നിർവചനം, സൗന്ദര്യത്തിന്റെയും ആകർഷകത്വത്തിന്റെയും സംക്ഷിപ്തരൂപം, ഞങ്ങളെയെല്ലാം നിർവ്വചിക്കുന്നവൾ, ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, ഞങ്ങളെ കുറിച്ചോർത്ത് ഏറ്റവും വിഷമിക്കുന്നവൾ, അവൾക്കും മുകളിൽ ഞങ്ങൾക്ക് പ്രാധാന്യം നൽകുന്നവൾ, ഒരു നിമിഷം പോലും വിശ്രമിക്കാത്തവൾ, എന്തു ജോലിയും പൂർത്തിയാക്കാൻ കഴിയുന്ന മൾട്ടി ടാസ്‌കർ, എല്ലാ മൂല്യങ്ങളും ഞങ്ങളിലേക്ക് പകർന്നവൾ, വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയാത്തവൾ, എന്റെ സുന്ദരി ഉമ്മിച്ചീ, മാതൃദിനാശംസകൾ,' ഇതായിരുന്നു ദുൽഖറിന്റെ കുറിപ്പ്.