പ്രണയവും വിവാഹവും ഗർഭകാലവും സോഷ്യൽമീഡിയയിൽ ആഘോഷമാക്കിയ ആളാണ് പേളിമാണി. ഇപ്പോഴിതാ തന്റെ ആദ്യ മാതൃദിനവും പേളി സോഷ്യൽമീഡിയയിലൂടെ സ്‌പെഷ്യലാക്കി. മകൾ നിലയുമായുള്ള ചിത്രം പങ്കുവെച്ചാണ് പേളിയുടെ പോസ്റ്റ്.
' ഒടുവിൽ കുരുവി കൂടിന് അതിന്റെ കുട്ടി മൊട്ടയെ കിട്ടിയിരിക്കുന്നു. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ, ഇതെന്റെ ആദ്യ മാതൃദിനമാണ്. നിലക്കൊപ്പം ഈ യാത്രയിൽ മുന്നോട്ട് പോകുന്നതിൽ അതിയായ സന്തോഷമുണ്ട്. എല്ലാവരോടും സ്‌നേഹം മാത്രം', എന്നാണ് പേളി കുറിച്ചത്.
ബിഗ് ബോസ് സീസൺ ഒന്നിൽ വെച്ചാണ് പേളിയും ശ്രീനീഷും തമ്മിൽ പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 21നാണ് പേളിക്കും ശ്രീനീഷിനും കുഞ്ഞു പിറക്കുന്നത്. കുഞ്ഞിന്റെ ആദ്യചിത്രവും സോഷ്യൽ മീഡിയയിലൂടെ പേളി പങ്കുവെച്ചിരുന്നു.