രാജ്യത്തെ വാക്സിൻ ഉത്‌പാദനരംഗത്തെ സ്ഥിതി പരിശോധിച്ചാൽ വാക്സിൻ ദൗർലഭ്യമാണ് പ്രധാന പ്രശ്‌നമെന്ന് മനസിലാക്കാം. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും ഭാരത് ബയോടെക്കും ആറ് കോടി ഡോസ് വീതമാണ് ഒരു മാസം ഉത്‌പാദിപ്പിക്കുന്നത് എന്നാണറിയുന്നത് . ഇന്ത്യയിൽ 18 വയസിനു മുകളിൽ 93 കോടി ജനങ്ങൾക്ക് 186 കോടി ഡോസ് വാക്സിനാണ് ആവശ്യമുള്ളത് ! . അപ്പോൾ 45 വയസിനു മുകളിലുള്ളവർക്ക് മാത്രം 60 കോടി ഡോസ് വേണം. നമ്മുടെ ഒരു മാസത്തെ ഉത്‌പാദനശേഷി വച്ചുനോക്കുമ്പോൾ ഈ ലക്ഷ്യം പൂർത്തീകരിക്കാൻ തന്നെ മാസങ്ങളെടുക്കുമെന്ന് മനസിലാക്കാം. അപ്പോൾ 18 - 45 ഗ്രൂപ്പിന് ആവശ്യമായ 120 കോടി ഡോസ് വാക്‌സിൻ എപ്പോൾ നൽകാനാകുമെന്ന് ആലോചിക്കാവുന്നതാണ് .എന്നാൽ ജൂലായ് മുതൽ രണ്ടു കമ്പനികളും മാസം 11 കോടിയായി ഉത്‌പാദന ശേഷി വർദ്ധിപ്പിക്കാനാകുമെന്ന് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. എന്നാൽത്തന്നെ നമ്മുടെ ലക്ഷ്യം പൂർത്തീകരിക്കാൻ 68 മാസം വരെ കാലതാമസം ഉണ്ടാകുമെന്നതാണ് വസ്തുത. വാക്സിൻ ലഭിക്കാൻ കാലദൈർഘ്യം നേരിടുന്ന സാഹചര്യത്തിൽ പരമാവധി മുൻകരുതൽ നടപടികളിലൂടെ രോഗത്തെ ചെറുത്തു നിറുത്താനുള്ള തയാറെടുപ്പ് ഏവരും നടത്തേണ്ടതാണ്.
കെ.സരളാദേവി
റിട്ട. സയന്റിസ്റ്റ് , വി.എസ്.എസ്.സി.