നടി ചാർമിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. നടിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിർമ്മാതാവാണ് വരനെന്നുമായിരുന്നു വാർത്തകൾ. എന്നാലിപ്പോൾ തന്റെ വിവാഹവാർത്ത തെറ്റാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. സന്തോഷവതിയാണ്. ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല ഇതായിരുന്നു ചാർമിയുടെ കുറിപ്പ്.
നീ തോടു കവലൈ എന്ന തെലുങ്കു ചിത്രത്തിലൂടെ 2002ലാണ് ചാർമി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ കാട്ടുചെമ്പകം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. പിന്നീട് തെന്നിന്ത്യയിൽ സജീവമായ ചാർമി 2015 ന് ശേഷം സിനിമാനിർമാണ രംഗത്തേക്കും തിരിഞ്ഞു.