സ്‌കോഡയുടെ മിഡസൈസ് എസ്.യു.വി. വാഹനമായ കുഷാക്ക് ജൂലായിൽ ഇന്ത്യൻ വിപണിയിലെത്തും. വാഹനത്തിന്റെ വില ജൂണിലായിരിക്കും പ്രഖ്യാപിക്കുക. ഇതിനൊപ്പം ജൂൺ മാസത്തിൽ തന്നെ ഈ വാഹനത്തിന്റെ ബുക്കിംഗും തുടങ്ങാനാണ് ആലോചന. മാർച്ച് 18നാണ് കുഷാക്കിന്റെ പ്രൊഡക്ഷൻ പതിപ്പ് സ്‌കോഡ പ്രദർശിപ്പിച്ചത്. കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയവയാണ് എതിരാളികൾ. സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴിൽ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന വാഹനമാണ് കുഷാക്ക് എസ്.യു.വി.