കഴിഞ്ഞ ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച മഹീന്ദ്രയുടെ വൈദ്യുത വാഹനങ്ങളായ 'ഇ എക്സ് യു വി 300', 'ഇ കെ യു വി 100' എന്നിവ അടുത്ത വർഷം വിൽപ്പനയ്‌ക്കെത്തും. ഉയർന്ന വോൾട്ടേജും ദീർഘദൂര സഞ്ചാര ശേഷിയുമുള്ള പ്ലാറ്റ്‌ഫോമിലാണ് 'ഇ എക്സ് യു വി 300' നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിലെ 40 കിലോവാട്ട് അവർ ബാറ്ററിക്ക് 132 പി എസ് കരുത്ത് സൃഷ്ടിക്കാനാവും. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്ററാണ് 'ഇ എക്സ് യു വി 300' സഞ്ചരിക്കുക .'ഇ കെ യു വി 100' ഒറ്റ ചാർജിൽ 150 കിലോമീറ്ററും ഓടും