പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. പുതിയ വില മെയ് എട്ടാം തിയതി മുതൽ പ്രാബല്യത്തിൽ വരുത്തി. മെയ് ഏഴാം തിയതി വരെ വാഹനം ബുക്കു ചെയ്തിട്ടുള്ളവർക്ക് പഴയ വിലയിൽ വാഹനം ലഭ്യമാക്കും. മോഡലിനും വേരിയന്റിനും അനുസരിച്ച് 1.8 ശതമാനം വരെ വർദ്ധിപ്പിച്ചിരിക്കുന്നുവെന്നാണ് പ്രാഥമിക വിവരം. വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കാര്യത്തെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.