manzoor-ali-khan

ചെന്നൈ: നടൻ മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഡ്‌നി സ്‌റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നത്തെ തുടർന്നാണ് താരത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നടൻ വിവേകിന്റെ മരണവുമായി ബന്ധപ്പെട്ട് കൊവിഡ് വാക്‌സിനെതിരെ മൻസൂർ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ നടനെതിരെ പൊലീസ് കേസെടുക്കുകയും ചെയ‌്തു.. വാക്‌സീനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മൻസൂർ അലിഖാന്റെ ആരോപണം.