franco

ന്യൂ​ഡ​ൽ​ഹി​ ​:1962​ലെ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾ​ ​ടീ​മി​ലെ​ ​പ്ര​ധാ​ന​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ​ ​ഫോ​ച്യുനാറ്റോ ​ഫ്രാ​ങ്കോ​ ​അ​ന്ത​രി​ച്ചു.​ 84​ ​വ​യ​സാ​യി​രു​ന്നു.​ ​ആ​ൾ​ ​ഇ​ന്ത്യ​ ​ഫു​ട്ബാ​ൾ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ​ഫ്രാ​ങ്കോ​യു​ടെ​ ​മ​ര​ണ​വാ​ർ​ത്ത​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​അ​റി​യി​ച്ച​ത്.​മ​ര​ണ​ ​കാ​ര​ണം​ ​വ്യ​ക്ത​മ​ല്ല.​

1962​ലെ​ ​ഏ​ഷ്യ​ൻ​ഗെ​യിം​സി​ൽ​ ​ഇ​ന്ത്യ​യെ​ ​സ്വ​ർ​ണ​ത്തി​ലേ​ക്ക് ​ന​യി​ക്കു​ന്ന​തി​ൽ​ ​​നി​ർ​ണാ​യ​ക​ ​പ​ങ്കാ​ണ് ​ഈ​ ​ഗോ​വ​ൻ​ ​മി​ഡ്ഫീ​ൽ​ഡ​ർ​ ​വ​ഹി​ച്ച​ത് .​ജ​ക്കാ​ർ​ത്ത​യി​ലെ​ ​സേ​നാ​യാ​ൻ​ ​മെ​യി​ൻ​ ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​യ​ ​ഫൈ​ന​ൽ​ ​കാ​ണാ​ൻ​ ​അ​ന്ന് ​ഒ​രു​ല​ക്ഷ​ത്തോ​ളം​ ​കാ​ണി​ക​ളാ​ണെ​ത്തി​യ​ത്.​ ​ക​രു​ത്ത​രാ​യ​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​ക്കെ​തി​രാ​യ​ ​ഫൈ​ന​ലി​ൽ​ ​ഇ​രു​പ​താം​ ​മി​നി​ട്ടി​ൽ​ ​ജ​ർ​ണി​യി​ൽ​ ​സിം​ഗി​ന് ​ഇ​ന്ത്യ​യു​ടെ​ ​വി​ജ​യ​മു​റ​പ്പി​ച്ച​ ​ഗോ​ൾ​ ​നേ​ടാ​ൻ​ ​പാ​സ് ​ന​ൽ​കി​യ​ത് ​ഫോ​ർച്യുനാറ്റോയാണ്.​ 1960​മു​ത​ൽ​ 64​വ​രെ​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ളി​ലെ​ ​സു​വ​ർ​ണ​ ​കാ​ല​ഘ​ത്തി​ലെ​ ​ഏ​റ്റവും​ ​മി​ക​ച്ച​ ​മി​ഡ്ഫീ​ൽ​ഡ​ർ​മാ​രി​ൽ​ ​പ്ര​ധാ​നി​യാ​യി​രു​ന്നു​ ​ഫോ​ർച്യുനാറ്റോ.
26​ ​മ​ത്സ​ര​ങ്ങളി​ൽ​ ​അ​ദ്ദേ​ഹം​ ​ഇ​ന്ത്യ​ൻ​ ​ജേ​ഴ്സി​യ​ണി​ഞ്ഞു.​ 1960​ലെ​ ​റോം​ ​ഒ​ളി​മ്പി​ക്സി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ക​ള​ത്തി​ലി​റ​ങ്ങി​യി​ല്ല.​ 1962​ലെ​ ​ഏ​ഷ്യ​ൻ​ ​ക​പ്പി​ൽ​ ​റ​ണ്ണ​റ​പ്പാ​യ​ ​ടീ​മി​ലും​ ​വെ​ള്ളി​യും​ ​വെ​ങ്ക​ല​വും​ ​യ​ഥാ​ക്ര​മം​ ​നേ​ടി​യ​ 1964​ലേ​യും​ 65​ലേ​യും​ ​മെ​ർ​ദേ​ക്ക​ ​ക​പ്പി​ലും​ ​ഇ​ന്ത്യ​യു​ടെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​യാ​യി​രു​ന്നു.​മും​ബ​യി​ലെ​ ​ടാറ്റ​ ​ഫു​ട്ബാ​ൾ​ ​ക്ല​ബി​ലാ​യി​രു​ന്നു​ ​ആ​ഭ്യ​ന്ത​ര​ത​ല​ത്തി​ൽ​ ​മി​ന്നി​ത്തി​ള​ങ്ങി​യ​ത്.​ ​ടാറ്റ ​ക​മ്പ​നി​യു​ടെ​ ​പ​ബ്ലി​ക്ക് ​റി​ലേ​ഷ​ൻ​ ​വി​ഭാ​ഗ​ത്തി​ൽ​ 1999​വ​രെ​ ​ജോ​ലി​ക്കാ​ര​ൻ​ ​കൂ​ടി​യാ​യി​രു​ന്ന​ ​അ​ദ്ദേ​ഹം.​
കാ​ൽ​മു​ട്ടി​ലേ​റ്റ​ ​പ​രി​ക്ക് ​കാ​ര​ണം​ അകാലത്തിൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ളി​ക്ക​ള​ത്തോ​ട് ​വി​ട​പ​റ​യേ​ണ്ടി​ ​വ​ന്ന​ത് ​വ​ലി​യ​ ​നി​ർ​ഭാ​ഗ്യ​മാ​യി​പ്പോ​യി.​ 1959​ ​മു​ത​ൽ​ 66​വ​രെ​ ​മ​ഹാ​രാ​ഷ്ട്ര​യു​ടെ​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​ടീം​ ​ക്യാ​പ്ട​നാ​യി​രു​ന്നു.​ 1964​ൽ​ ​അ​വ​ർ​ക്ക് ​കി​രീ​ട​വും​ ​സ​മ്മാ​നി​ച്ചു.