സൗന്ദര്യ സംരക്ഷണത്തിൽ ഏറെ പ്രചാരമുള്ള വാക്കായി മാറിയിരിക്കുകയാണ് സ്കിൻ ഫാസ്റ്റിംഗ്. ചർമ്മത്തെ സ്വതന്ത്രമായി ശ്വസിക്കാൻ വിടുന്നതിനെയാണ് സ്കിൻ ഫാസ്റ്റിംഗ് എന്ന ഓമനപ്പേരിൽ വിളിക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന മോയ്സ്ചറൈസറും ക്രീമുകളുമൊക്കെ ഉപേക്ഷിച്ച് മുഖത്ത് ഒന്നും പുരട്ടാതെയിരിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചർമ്മത്തിന്റെ ശരിയായ പ്രശ്നമെന്തെന്ന് അറിയാനും ഏത് ഉല്പന്നമാണ് ചർമ്മത്തിന് യോജിക്കാത്തതെന്നും ഈ രീതിയിലൂടെ തിരിച്ചറിയാൻ കഴിയും. കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രക്രിയ വഴി ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കാനും ചർമ്മത്തിന്റെ സ്വാഭാവികത തിരിച്ചുപിടിക്കാനും സാധിക്കും. സ്ഥിരമായി മേക്കപ്പ് ഇടുന്നവർക്ക് ഏറെ ഉപകാരപ്പെട്ട സൗന്ദര്യസംരക്ഷണമാർഗമാണിത്.