gun-attack

വാഷിംഗ്ൺ: അമേരിക്കയിലെ കൊളറാഡോയിലുണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ ഏഴു പേർ മരിച്ചു. പിറന്നാൾ ആഘോഷം നടക്കുന്നതിനിടെയായിരുന്നു അക്രമം. കൊല്ലപ്പെട്ടവരിൽ ഒരു യുവതിയുടെ കാമുകനാണ് അക്രമം നടത്തിയത്. ആഘോഷം നടക്കുമ്പോൾ സ്ഥലത്തെത്തിയ ഇയാൾ കാമുകിക്കും കൂട്ടുകാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.

പിന്നീട്, ഇയാള്‍ സ്വയം വെടിവച്ചു. പൊലീസ് എത്തുമ്പോൾ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്ന ഇയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. അക്രമ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.