vaccination

കുവൈറ്റ് സിറ്റി: വാക്‌സിനേഷൻ ഡ്രൈവ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും വാക്സിൻ നൽകാനുള്ള തീരുമാനവുമായി കുവൈറ്റ്. ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വാക്‌സിൻ സുപ്രിം കമ്മിറ്റി അംഗം ഖാലിദ് അൽ സഈദ് അറിയിച്ചു. അൽ ജരീദ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ 15 വയസിന് താഴെ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുന്ന ആദ്യ ഗൾഫ് രാജ്യമായി കുവൈറ്റ് മാറും.