travel-ban

ദു​ബാ​യ്:​ ​കൊ​വി​ഡി​ന്റെ​ ​ഇ​ന്ത്യ​ൻ​ ​വ​ക​ഭേ​ദം​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ന്ത്യ​യു​ടെ​ ​നാ​ല് ​അ​യ​ൽ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ൾ​ക്ക് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ ​യു.​എ.​ഇ​ .​ ​പാ​കി​സ്ഥാ​ൻ,​ ​ബം​ഗ്ലാ​ദേ​ശ്,​ ​ശ്രീ​ല​ങ്ക,​ ​നേ​പ്പാ​ൾ​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​എ​ല്ലാ​ ​യാ​ത്രാ​-​ച​ര​ക്ക് ​വി​മാ​ന​ങ്ങ​ൾക്കും​ ​യു.​എ.​ഇ​ ​വ​ഴി​ ​മ​റ്റു​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​പോ​കു​ന്ന​ ​ട്രാ​ൻ​സി​റ്റ് ​വി​മാ​ന​ങ്ങ​ൾ​ക്കു​മാ​ണ് ​നി​രോ​ധ​നം.
നാ​ളെ​ ​രാ​ത്രി​ 11.59​ ​മു​ത​ൽ​ ​നി​രോ​ധ​നം​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​രും.​ ​യാ​ത്ര​യ്ക്ക് ​തൊ​ട്ടു​ ​മു​മ്പു​ള്ള​ 14​ ​ദി​വ​സം​ ​ഈ​ ​നാ​ലു​ ​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​ ​യാ​ത്ര​ ​ചെ​യ്ത​വ​ർ​ക്കും​ ​നി​രോ​ധ​നം​ ​ബാ​ധ​ക​മാ​ണ്.​ ​യു.​എ.​ഇ​യി​ൽ​ ​നി​ന്ന് ​ഈ​ ​നാ​ല് ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​യാ​ത്ര​ക്കാ​രെ​ ​കൊ​ണ്ടു​പോ​വു​ന്ന​ ​വി​മാ​ന​ങ്ങ​ൾ​ക്കും​ ​പ്ര​ത്യേ​ക​ ​അ​നു​മ​തി​ ​ല​ഭി​ച്ച​വ​രു​മാ​യി​ ​യു.​എ.​ഇ​യി​ലേ​ക്ക് ​വ​രു​ന്ന​ ​വി​മാ​ന​ങ്ങ​ൾ​ക്കും​ ​നി​രോ​ധ​നം​ ​ബാ​ധ​ക​മാ​വി​ല്ലെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.
യു.​എ.​ഇ​ ​പൗ​ര​ന്മാ​ർ,​ ​ന​യ​ത​ന്ത്ര​ ​പ്ര​തി​നി​ധി​ക​ൾ,​ ​ബി​സി​ന​സ് ​വി​മാ​ന​ത്തി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​ർ,​ ​ഗോ​ൾ​ഡ​ൻ​ ​വി​സ​യു​ള്ള​വ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ​പ്ര​ത്യേ​ക​ ​അ​നു​മ​തി​യു​ള്ള​ത്.​ ​എ​ന്നാ​ൽ,​ ​ഇ​വ​ർ​ക്ക് 10​ ​ദി​വ​സ​ത്തെ​ ​ക്വാ​റ​ന്റൈ​ൻ,​ ​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​ബാ​ധ​ക​മാ​യി​രി​ക്കും.