ipl

ന്യൂ​ഡ​ൽ​ഹി​:​ ​കൊ​വി​ഡ് ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ​താ​ത്കാ​ലി​ക​മാ​യി​ ​നി​റു​ത്തി​ ​വ​ച്ചി​രി​ക്കു​ന്ന​ ​ഇ​ന്ത്യ​ൻ​ ​പ്രി​മി​യ​ർ​ ​ലീ​ഗ് ​പ​തി​ന്നാ​ലാം​ ​സീ​സ​ണി​ലെ​ ​ബാ​ക്കി​ ​മ​ത്സ​ര​ങ്ങ​ൾ​ ​ഇ​ന്ത്യ​യി​ൽ​ ​ന​ട​ത്താ​നി​കി​ല്ലെ​ന്ന് ​ബി.​സി.​സി.​സി.​ഐ​ ​പ്ര​സി​ഡ​ന്റ് ​സൗ​ര​വ് ​ഗാം​ഗു​ലി​ ​വ്യ​ക്ത​മാ​ക്കി.​ ​നി​ല​വി​ലെ​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​ന​ട​ത്താ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യാ​ണെ​ന്നും​ ​അ​വ​ശേ​ഷി​ക്കു​ന്ന​ 31​ ​മ​ത്സ​ര​ങ്ങ​ൾ​ ​എ​വി​ടെ​ ​ന​ട​ത്താ​നാ​കു​മെ​ന്ന​ ​ച​ർ​ച്ച​യി​ലാ​ണ് ​ബി.​സി.​സി.​ഐ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
ഇം​ഗ്ലീ​ഷ് ​കൗ​ണ്ടി​ക​ൾ​ ​സെ​​പ്തം​ബ​ർ​ ​മാ​സ​ത്തി​ൽ​ ​ഐ.​പി.​എ​ൽ​മ​ത്സ​ര​ങ്ങ​ൾ​ ​ഇം​ഗ്ല​ണ്ടി​ൽ​ ​ന​ട​ത്താ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​മു​ന്നോ​ട്ടു​ ​വ​ച്ചി​രു​ന്നു.​ 2020​ലെ​ ​ഐ.​പി.​എ​ൽ​ ​ന​ട​ത്തി​യ​ ​യു.​എ.​ഇ​യ​യും​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ ​ഒ​രാ​ഴ്ച​ ​മു​മ്പ് ​ബ​യോ​ബ​ബി​ളി​ലാ​യി​രു​ന്ന​ ​താ​ര​ങ്ങ​ൾ​ക്ക് ​കൊ​വി​ഡ് ​ബാ​ധി​ച്ച​തോ​ടെ​യാ​ണ് ​ഐ.​പി.​എ​ൽ​ ​നി​റു​ത്തി​ ​വ​യ്ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.