sushil

ന്യൂ​ഡ​ൽ​ഹി​ ​:​ ​മു​ൻ​ ​ദേ​ശീ​യ​ ജൂനിയർ ​ഗു​സ്തി​ ​ചാ​മ്പ്യ​ൻ​ ​സാ​ഗ​ർ​ ​റാ​ണ​ ​കൊ​ല്ല​പ്പെ​ട്ട​ ​സം​ഭ​വ​ത്തി​ൽ​ ​ഒ​ളി​വി​ൽ​പ്പോ​യ​ ​ഒ​ളി​മ്പി​ക്സ് ​മെ​ഡ​ൽ​ ​ജേ​താ​വ് ​സു​ശീ​ൽ​ ​കു​മാ​റി​നെ​തി​രെ​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ച്ചു.​ ​

കൊ​ലാ​പാ​ത​കം​ ​ഗൂ​ഢാ​ലോ​ച​ന​ ​എ​ന്നീ​ക്കു​റ്റ​ങ്ങ​ൾ​ ​ചു​മ​ത്തി​യാ​ണ് ​സു​ശീ​ലി​നെ​തി​രേ​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​സം​ഭ​വ​ത്തി​നു​ ​ശേ​ഷം​ ​സു​ശീ​ൽ​ ​ഹ​രി​ദ്വാ​റി​ലേ​ക്കും​ ​അവിടുന്ന് ​ഋ​ഷി​കേ​ശി​ലേ​ക്കും​ ​ക​ട​ന്ന​താ​യി​ ​പോ​ലീ​സ് ​പ​റ​യു​ന്നു.​ ​ഹ​രി​ദ്വാ​റി​ലെ​ ​ഒ​രു​ ​ആ​ശ്ര​മ​ത്തി​ലാ​ണ് ​സു​ശീ​ൽ​ ​ക​ഴി​ഞ്ഞ​ത്.​ ​പി​ന്നീ​ട് ​ഡ​ൽ​ഹി​യി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യ​ ​ശേ​ഷം​ ​ഹ​രി​യാ​ന​യി​ൽ​ ​പ​ല​യി​ട​ങ്ങ​ളി​ൽ​ ​ഒ​ളി​വി​ലാ​ണെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​
ക​ഴി​ഞ്ഞ​ ​നാ​ലി​ന് ​ഛ​ത്ര​സാ​ൽ​ ​സ്റ്റേഡി​യ​ത്തി​ന്റെ​ ​പാ​ർ​ക്കിം​ഗ് ​സ്ഥ​ല​ത്തു​ണ്ടാ​യ​ ​അ​ടി​പി​ടി​യി​ലാ​ണ് ​സാ​ഗ​ർ​ ​റാ​ണ​ ​കൊ​ല്ല​പ്പെ​ട്ട​ത്.