കാരമൽ ബ്രഡ് പുഡിംഗ്
ചേരുവകൾ
ബ്രെഡ്: 6 - 8 കഷണങ്ങൾ
പാൽ: 1/2 ലിറ്റർ
പഞ്ചസാര: 8 ടേബിൾ സ്‌പൂൺ
മുട്ട: 1
കസ്റ്റാർഡ് പൗഡർ : 1 ടീ സ്‌പൂൺ
വാനില എസെൻസ്: 1/4 ടീ സ്‌പൂൺ
തയ്യാറാക്കുന്ന വിധം
രണ്ടു ടേബിൾ സ്‌പൂൺ പഞ്ചസാര കാരമൽ ആക്കി പുഡ്ഡിംഗ് ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തും തൂവുക. ബാക്കി പഞ്ചസാര, ബ്രഡ് മുറിച്ചത്, മുട്ട, കസ്റ്റർഡ് പൗഡർ, എസൻസ് എന്നിവ ഒരു മിക്‌സി ജാറിൽ ഇട്ട് നന്നായി ബീറ്റ് ചെയ്യുക.ശേഷം പുഡ്ഡിംഗ് ട്രേയിൽ ഒഴിച്ച് ഒരു പ്ലേറ്റ് അല്ലെങ്കിൽ ഫോയിൽ കൊണ്ട് മൂടി 20 മുതൽ 25 മിനിറ്റ് വരെ വേവിക്കുക. ചൂട് മാറി കഴിഞ്ഞു ഫ്രിഡ്‌ജിൽ വെച്ചു തണുപ്പിച്ച് ഒരു പ്ലേറ്റിലേക്ക് മറിച്ചിട്ട് മുറിച്ചെടുക്കാം.
വെട്ടുകേക്ക്
ചേരുവകൾ
മൈദ : 1 കപ്പ്
റവ : 1 ടീ സ്‌പൂൺ പൊ
ടിച്ച
പഞ്ചസാര: അരക്കപ്പ് മുട്ട: 1
ഓയിൽ :1 ടേബിൾ സ്‌പൂൺ + വറുത്തെടുക്കാൻ
ബേക്കിംഗ് സോഡ : 1 നുള്ള്
ഉപ്പ് : 1 നുള്ള് ഏലയ്ക്ക പൊടി :1/4 ടീ സ്‌പൂൺ
മഞ്ഞ ഫുഡ് കളർ :1 നുള്ള് (ഓപ്ഷണൽ)
പാൽ : 1 - 2 ടീ സ്‌പൂൺ
തയ്യാറാക്കുന്നവിധം
മുട്ട, പഞ്ചസാര, ഒരു ടേബിൾ സ്‌പൂൺ ഓയിൽ, ഉപ്പ്, ഏലയ്‌ക്കാ പൊടി, ഫുഡ് കളർ എന്നിവ നന്നായി ബീറ്റ് ചെയ്യുക ഇതിലേക്ക് മൈദ, റവ , ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. (ചപ്പാത്തി മാവ് പോലെ). ആവശ്യമെങ്കിൽ പാൽ ചേർത്തു കൊടുക്കണം. ഈ മാവ് ഒരു നനഞ്ഞ തുണി വെച്ച് മൂടി ഒരു മണിക്കൂർ വെക്കുക ശേഷം മാവ് നീളത്തിൽ ഒന്ന് റോൾ ചെയ്യുക. അതിന് ശേഷം ചെറിയ കഷണങ്ങൾ ആയി മുറിക്കുക. ഇനി നടുവിൽ ആയി കത്തി കൊണ്ട് വെട്ട് ഇട്ട് കൊടുക്കുക. എണ്ണ മീഡിയം ഫ്ലെയിമിൽ ചൂടാക്കി വറുത്തെടുക്കുക. എണ്ണ ഒരുപാട് ചൂടാവരുത്. വറുക്കുമ്പോൾ മീഡിയം ഫ്ലെയിമിൽ തന്നെ വെക്കണം.
ഉള്ളി പക്കോട
ചേരുവകൾ സവാള : 4
പച്ചമുളക് : 5
ഇഞ്ചി: ചെറിയ കഷണം
കറിവേപ്പില : 2 തണ്ട്
മല്ലി ഇല അരിഞ്ഞത്: 2 ടേബിൾ സ്‌പൂൺ
കടല പൊടി : 6 ടേബിൾ സ്‌പൂൺ
അരിപ്പൊടി : 1 ടേബിൾ സ്‌പൂൺ
ചോളപ്പൊടി ( corn flour): 2 ടേബിൾ സ്‌പൂൺ
മുളക് പൊടി : 1/2 ടീസ്‌പൂൺ
മഞ്ഞൾ പൊടി : 1/4 ടീ സ്‌പൂൺ
കായപ്പൊടി : 1/ 4 ടി സ്‌പൂൺ
ഗരം മസാല പൊടി: 1/4 ടീ സ്‌പൂൺ
പെരും ജീരകം : 1/2 ടീ സ്‌പൂൺ
ഉപ്പ് : പാകത്തിന്
വെള്ളം: പാകത്തിന് എണ്ണ: പാകത്തിന്
തയ്യാറാക്കുന്ന വിധം
സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞുവയ്‌ക്കുക.പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിയുക സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലി ഇല, പെരും ജീരകം എന്നിവ നന്നായി യോജിപ്പിച്ചു അതിലേക്ക് എണ്ണ ഒഴികെ ബാക്കി ഉള്ള ചേരുവകൾ ചേർത്ത് വളരെ കുറച്ചു വെള്ളം ചേർത്ത് മിക്‌സ് ചെയ്‌തു വെക്കുക. ഒരുപാട് വെള്ളം വേണ്ട. കുറച്ചു ഡ്രൈ പോലെ വേണം. എണ്ണ ചൂടാക്കി കുറച്ചു കുറച്ചു ഇട്ട്വറുത്തെടുക്കുക.ചൂടോടെ കഴിക്കാം.
ജാം റോൾ ( നോൺ സ്റ്റിക് ഫ്രൈ പാനിൽ ഉണ്ടാക്കിയത് )
ചേരുവകൾ മൈദ: 1/4 കപ്പ്
പഞ്ചസാര: 1/4 കപ്പ്
എണ്ണ: 1 ടേബിൾ സ്‌പൂൺ
മുട്ട: 2
വാനില എസെൻസ്: 1/4 ടീ സ്‌പൂൺ
ബേക്കിംഗ് പൗഡർ: 1 നുള്ള്
ജാം: 2 - 3 ടേബിൾ സ്‌പൂൺ
ഡെസിക്കേറ്റഡ് കോക്കനട്ട് / പഞ്ചസാര: 2 ടേബിൾ സ്‌പൂൺ (ഓപ്ഷണൽ)
തയ്യാറാക്കുന്നവിധം
മുട്ടയും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക.ഇതിലേക്ക് എണ്ണയും വാനില എസ്സൻസും ചേർത്ത് യോജിപ്പിക്കുക.മൈദയും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി ഇളക്കുക.നോൺ സ്റ്റിക്ക് ഫ്രൈയിംഗ് പാനിൽ കുറച്ചു എണ്ണ തടവി ഒരു ബട്ടർ പേപ്പർ വയ്‌ക്കുക. ശേഷം മാവ് ഒഴിച്ച് നന്നായി ഒന്ന് തട്ടി കൊടുക്കുക.ഒരു തവ ചൂടാക്കി മുകളിൽ ഈ പാൻ വെച്ചു 10 മുതൽ 12 മിനിറ്റ് വരെ മീഡിയം തീയിൽ വേവിക്കുക.കേക്കിന്റെ നടുവിൽ ഒരു ടൂത്ത് പിക്ക് കുത്തി നോക്കി കേക്ക് ബേക്ക് ആയില്ലേ എന്ന് നോക്കുക. കേക്ക് എടുത്ത് മെല്ലെ ഒരു ബട്ടർ പേപ്പർ അല്ലെങ്കിൽ അലുമിനിയം ഫോയിൽ വയ്‌ക്കുക.കേക്കിന്റെ അടിയിൽ ഉള്ള ബട്ടർ പേപ്പർ മാറ്റി കേക്ക് തിരിച്ചിടുക.ജാം നന്നായി പുരട്ടി റോൾ ആക്കി ബട്ടർ പേപ്പറിൽ പൊതിഞ്ഞു 30 മിനിറ്റ് ഫ്രിഡ്‌ജിൽ വയ്‌ക്കുക. മുകളിൽ കുറച്ച് ജാം പുരട്ടി ഡെസിക്കേറ്റഡ് കോക്കനട്ട് അല്ലെങ്കിൽ പഞ്ചസാര ഇട്ട് മുറിച്ചെടുക്കാം. ലീഡ് വീട്ടിലിരിക്കുന്ന കാലത്ത് അടുക്കളിൽ പരീക്ഷിക്കാൻ ചില വിഭവങ്ങൾ